കൊച്ചി: അയോദ്ധ്യ ശ്രീ രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സമര്‍പ്പണം നടത്തിയ വിഷയത്തില്‍ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളുടെ പ്രബുദ്ധതയെയാണ് ചോദ്യം ചെയ്തത്. എം എല്‍ എയില്‍നിന്ന് നിധി ഏറ്റുവാങ്ങിയത് ആര്‍എസ്എസ് ജില്ലാ പ്രചാരക് അജേഷ് കുമാര്‍ ആണ്. മണ്ഡലത്തിലെ ചില തീവ്ര ന്യൂനപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചതോടെ എല്‍ദോസ് നിരത്തിയ ന്യായങ്ങള്‍ പെരുമ്പാവൂരിലെ വോട്ടര്‍മാരെ അപമാനിക്കുന്നതാണ്.
വന്നവര്‍ ആരാണ് എന്നു എനിക്ക് അറിയില്ല. !
അവര്‍ എന്തിനാണ് വന്നത് എന്നു അറിയില്ല.!
അവര്‍ സംഭാവന വാങ്ങിയ ക്ഷേത്രം ഏതാണ് എന്നു അറിയില്ല.!
അവരുടെ ഉദ്ദേശ്യം എന്താണ് എന്ന് അറിയല്ല.!
എന്നൊക്കെ ആണ്. എംഎല്‍എ പറയുന്നത്.
എംഎല്‍എയെ കാണാന്‍ മുന്‍കൂര്‍ അനുമതി തേടുമ്പോള്‍ ആരെന്നു ചോദിക്കാതെയാണോ അനുമതി നല്‍കുക. വരുന്നവര്‍ ആരാണ് എന്നറിയാതെയാണോ അവരെ കണ്ടു ഫോട്ടോ എടുത്തുതും പണം കൊടുത്തു വിട്ടതും
ഇത്ര വീണ്ടുവിചാരം ഇല്ലാത്ത ആളെയെണോ പെരുമ്പാവൂരുകാര്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ?
കാണാന്‍ വന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയോദ്ധ്യ രാമക്ഷേത്ര നിര്‍മാണത്തിന് നിധി സമര്‍പ്പണം ആണ് എന്ന് പറഞ്ഞ്, വെണ്ടക്ക അക്ഷരത്തില്‍ പ്രിന്റ് ചെയ്ത ശ്രീരാമചന്ദ്രന്റെ ചിത്രവും അയോധ്യയില്‍ പണിത്തുയര്ത്താന് പോകുന്ന ക്ഷേത്ര മാതൃക അടക്കമുള്ള ലഘുലേഖയും രസീതും കൊടുത്താണ് പണം സ്വീകരിക്കുന്നത്. അവര്‍ പറഞ്ഞത് കേള്‍ക്കാന്‍ കേള്‍വി ശക്തി ഇല്ലായിരുന്നുവോ ?
അതോ പെരുമ്പാവൂരിന്റെ എംഎല്‍എ എഴുത്തും വായനയും അറിയാത്ത ഒരാളാണ് കരുതണോ ?
അതോ, ലോകം മുഴുവന്‍ വാര്‍ത്ത ആയ രാമക്ഷേത്ര ഭൂമി തിരികെ ലഭിച്ച വിധിയും അയോധ്യ എന്ന പേര് പോലും കേള്‍ക്കാത്ത ആളാണോ പെരുമ്പാവൂര്‍ എംഎല്‍എ ?
രാമക്ഷേത്ര നിര്‍മ്മാണ നിധി ഏറ്റു വാങ്ങാന്‍ വന്നവരുടെ ഒപ്പം ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്ത രാമക്ഷേത്ര നിര്‍മ്മാണ നിധി എന്നു എഴുതിയ രസീതും ആയി നില്ക്കുന്ന ഫോട്ടോ എടുക്കാനുണ്ടായ കാരണം വിശദമാക്കാമോ.
ഭാരതം മൊത്തത്തില്‍ അലയടിക്കുന്ന ശ്രീരാമക്ഷേത്ര നിര്‍മ്മാണം എന്ന ചരിത്ര സംഭവത്തില്‍ ജാതി മത ഭേദമന്യേ ഏവരും സന്തുഷ്ടരാണ്. രാമക്ഷേത്ര നിര്‍മ്മാണ നിധി ശേഖരിക്കാന്‍ ഇന്ത്യ മുഴുവനും എത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേരളത്തിലും മുഴുവന്‍ സ്ഥലങ്ങളിലും നിധി ശേഖരണം നടത്തുന്നുണ്ട്. അവര്‍ക്ക് ഈ ഉദ്യമത്തിന് ലഭിക്കുന്ന പിന്തുണയില്‍ ജാതിയും മതവുമില്ലാതെ ജനങ്ങള്‍ സഹകരിക്കുന്നുണ്ട്. മെട്രോമാന് പദ്മവിഭൂഷണ് ഇ.ശ്രീധരന്, ജസ്റ്റിസ് കെ ടി തോമസ്,
മുന്‍ ഡിജിപി സെന്‍കുമാര്‍, മുന്‍ ഡിജിപി ജേക്കബ് തോമസ്,സുരേഷ് ഗോപി,സ്വാമി ചിദാനന്ദപുരി,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്……ഇവരൊക്കെ കേരളത്തില്‍ അയോധ്യ നിധിയിലേക്ക് സമര്‍പ്പണം നടത്തിയവരാണ്
പെരുമ്പാവൂരിലും വിഭിന്നമല്ല. അത് കൊണ്ടാണ് മതേതര ആശയമുള്ള ആള് എന്നു തെറ്റിദ്ധരിച്ചു താങ്കളെയും സമീപിച്ചത്. തീവ്ര സംഘടനയില്‍ പെട്ട നാലും മൂന്നും ഏഴ് ആളുകള്‍ മുദ്രാവാക്യം വിളിച്ചു ഓഫീസിലേക്ക് വന്നപ്പോള്‍ പേടിച്ചു വിറച്ചു മേല്പറഞ്ഞ ഫോട്ടോ അടക്കമുള്ള തെളിവുകളെ പോലും തള്ളിക്കളഞ്ഞു സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളവ് പറഞ്ഞു എം എല്‍ എ യക്ക് അപഹസ്യനായി നില്‍ക്കേണ്ടി വന്നു. എം എല്‍ എ പറയുന്നത് കളവാണ് എന്നു യുക്തിസഹമായി ചിന്തിക്കുന്ന ആര്‍ക്കും മനസിലാവും.
പെരുമ്പാവൂര്‍ എംഎല്‍എ എഴുത്തും വായനയും അറിയാത്ത, ആരാണ് എന്താണ് എന്ന് നാലാളോട് കാര്യങ്ങള്‍ ചോദിച്ചു അറിയാന്‍ അറിയാത്ത, ലോകം മുഴുവന്‍ അറിയുന്ന ഒരു സംഭവത്തെ കുറിച്ചു അജ്ഞനായ ഒരാള്‍ക്ക് ആണല്ലോ വോട്ട് ചെയ്തത് എന്നു പെരുമ്പാവൂരുകാര്‍ക്ക് പറയേണ്ടി വരും.. അല്ലെങ്കില്‍ ന്യൂനപക്ഷ വോട്ട് ബാങ്കിനെ ഭയന്നു വിറച്ചു നിലനില്‍പ്പിന് വേണ്ടി നുണ പറഞ്ഞതാണ് എന്നു സമ്മതിച്ചു തരണം. രണ്ടില്‍ ഒന്ന് അംഗീകരിക്കണം . അല്ലങ്കില്‍ പ്രബുദ്ധരായ പെരുമ്പാവൂര്കാര്ക്ക്, സിനിമയില്‍ ജനാര്ദ്ദനന് ചോദിക്കുന്നതുപോലെ ചോദിക്കേണ്ടിവരും, ‘ എല്‍ദോയേ.. നിന്നെയും തീവ്രവാദികളെടുത്തോ’ എന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: