വണ്ട് താമരപ്പൂവില്‍ തേന്‍ കുടിച്ചു രസിച്ചുകൊണ്ടിരുന്നു. സമയം പോയതറിഞ്ഞില്ല. മധുമത്തനും ആയിരുന്നല്ലോ? ഇരുട്ടു വ്യാപിച്ചതോടെ താമര കൂമ്പിപ്പോയി. ഇനി സൂര്യനുദിക്കുമ്പോഴേ, താമര വിടരുകയുള്ളൂ. പൂവില്‍ കുടുങ്ങിയ ഭൃംഗത്തിന്റെ ചിന്തകളാണ് ശ്ലോകത്തില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നത്.
വൈകാതെ രാത്രി അവസാനിക്കും. പ്രഭാതം വരും. സൂര്യദേവനുദിക്കും. അപ്പോള്‍ താമരയും വിടരും. ഇപ്രകാരമെല്ലാം ഭ്രമരം ചിന്തിച്ചുകൊണ്ടിരുന്നു. ഈശ്വരേച്ഛ ആരറിയുന്നു. ഓര്‍ക്കാപ്പുറത്ത് ഒരാന ജലാശയത്തിലിറങ്ങി താമര പിഴുതു നശിപ്പിച്ചു.
വണ്ടിനെന്തു സംഭവിച്ചു എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇപ്രകാരം മനുഷ്യര്‍ ഓരോന്നു ചിന്തിച്ചു മനക്കോട്ടകള്‍ കെട്ടും. അവയില്‍ ഒന്നുപോലും സാധിക്കണമെന്നില്ല. ഓര്‍ക്കാപ്പുറത്താണ് ഓരോന്നു സംഭവിക്കുന്നത്. ഈശ്വരേച്ഛ എന്തെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ‘ദൈവം മറിച്ചു കരുതീടിലരക്ഷണത്തില്‍ ദേവന് വെറും
പുഴു, മഹാബ്ധി മരുപ്രദേശം’ എന്നും ‘വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ ‘എന്നും മറ്റും വിജ്ഞന്മാര് ചോദിക്കാറുണ്ട്. അതുകൊണ്ട് സഹജീവികളെ സ്നേഹിച്ചും സേവിച്ചും കഴിയുക. ‘ലോകാസമസ്ത സുഖിനോ ഭവന്തുഃ’ എന്നു പ്രാര്‍ഥിക്കുക.
എസ്.ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: