തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ വര്‍ഷം പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളോടെ പുതുതായി സ്ഥിരം നിയമനം നേടിയവര്‍ 78.58 ലക്ഷം. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 61.1 ലക്ഷമായിരുന്നു. എന്നാല്‍, രാജ്യത്ത് മറ്റു സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ കുറയുമ്പോള്‍ തൊഴിലില്ലാ യുവാക്കളുടെ എണ്ണത്തില്‍ കേരളം ബീഹാറിനൊപ്പമാണ്. അതിനിടെയാണ് സ്വന്തം പാര്‍ട്ടിക്കാരെ വഴിവിട്ടു നിയമിക്കുന്ന പിണറായി സര്‍ക്കാരിന്റെ വിവാദ നടപടികള്‍. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍ കേരളം, ബീഹാര്‍, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നിവയാണ്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഹിമാചല്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്.
രാജ്യത്ത് 2018-19ല്‍ 1.64 കോടി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. അതില്‍ 1.22 കോടി ഗ്രാമങ്ങളിലായിരുന്നുവെന്നതു പ്രത്യേകതയാണ്. കൃഷി കഴിഞ്ഞാല്‍ ടെക്സ്റ്റൈല്‍ മേഖലയാണ് വലിയ തൊഴില്‍ ദാതാവ്. നേരിട്ടും അല്ലാതെയും 10.5 കോടി പേര്‍ക്ക് ടെക്സ്റ്റൈല്‍ മേഖല തൊഴില്‍ നല്കി. 56 ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ ലക്ഷ്യമിട്ട കേന്ദ്ര സര്‍ക്കാര്‍ 23 എണ്ണം പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാരുകളുടെ മെല്ലെപ്പോക്കാണ് മറ്റുള്ളവ പൂര്‍ത്തിയാകാന്‍ തടസ്സം.
2020-21 സാമ്പത്തിക വര്‍ഷത്തില്‍, ഏറ്റവും കൂടുതല്‍ സ്ഥിരം നിയമനം നടന്നത് സെപ്തംബറിലാണ്, 14.2 ലക്ഷം. കേന്ദ്ര സര്‍ക്കാരിന്റെ സഹായ പദ്ധതികളായ സ്റ്റാര്‍ട്ടപ്പിലൂടെ ജോലി നേടിയവരുടെ എണ്ണം 2020ല്‍ 1.75 ലക്ഷമായി. 2019 ഡിസംബര്‍ വരെ ഇത് 1.52 ലക്ഷമായിരുന്നു.
ഇന്ത്യയില്‍ തൊഴിലില്ലായ്മ യുവാക്കളിലുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഗണ്യമായി കുറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷം 6.1 ആയിരുന്നത് 2018-19ല്‍ 5.8 ശതമാനമായതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വൊക്കേഷണല്‍ ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. നഗരങ്ങളിലെ 15നും 29നും ഇടയിലുള്ള യുവാക്കളിലാണ് തൊഴിലില്ലായ്മ കൂടുതല്‍, 20.2 ശതമാനം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 21.5 കോടി പേര് കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നു. മറ്റു സേവന മേഖലകളില്‍ 6.4 കോടി പേരുണ്ട്. ഉല്പാദനം, കച്ചവടം, ഹോട്ടല്‍, റസ്റ്ററന്റ് മേഖലകളില്‍ 5.9 കോടിയും നിര്‍മാണ മേഖലയില്‍ 5.7 കോടിയും ജോലി ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: