ചിതറ: ഒരു വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കൊല്ലായില്‍ സത്യമംഗലം പാലത്തിന്റെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം പാലത്തിന്റെ ഇരുഭാഗത്തുമുള്ള ഏലായിലെ കൃഷി നശിക്കുന്നു. അപകടാവസ്ഥയിലായിരുന്ന സത്യമംഗലം പാലം എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് പുതുക്കിപ്പണിഞ്ഞത്.
എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണത്താല്‍ മഴ പെയ്തു കഴിഞ്ഞാല്‍ പാലത്തിനടിയില്‍ക്കൂടി വെള്ളം പൂര്‍ണ്ണമായി ഒഴുകിപ്പോകാത്ത അവസ്ഥയാണുള്ളത്. ഇതു മൂലം ഏലാകളില്‍ വെള്ളം കെട്ടിക്കിടന്ന് റബ്ബര്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിക്കുന്നു. റോഡില്‍ നിന്ന് ഏലാകളിലേക്ക് ഇറങ്ങുന്നതിനായി മൂന്ന് റാമ്പുകള്‍ നിര്‍മ്മിക്കുമെന്ന് എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്നന്നുവെന്നും കരാറുകാരന് ഇത് പണിയാതെ പോയതാണ് ബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
റാമ്പുകള്‍ നിര്‍മ്മിച്ച്, റോഡ് ടാര്‍ ചെയ്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: