ന്യൂദല്‍ഹി : ഇന്ത്യയുടെ ഒരു നുള്ള് മണ്ണ് പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ല. പാങ്ങോങ് തടാക തീരത്ത് ഇന്ത്യന്‍ സേന ശക്തമായ വെല്ലുവിളിയാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രാജ്യസഭായില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
അതിര്‍ത്തിയില്‍ പിന്മാറാന് ഇന്ത്യന്‍- ചൈന സേനകള്‍ ധാരണയായി. ഇന്ത്യന്‍സേന ഉയരങ്ങളില്‍ നിലയുറപ്പിച്ചതോടെ പൂര്‍ണമായും പിന്മാറ്റത്തിന് ചൈന തയ്യാറാവുകയായിരുന്നു. അതിര്‍ത്തിയില്‍ പിന്മാറാന് ഇന്ത്യന്‍- ചൈന സേനകള്‍ ധാരണയായി. ചൈനീസ് സേന ഫിംഗര്‍ എട്ടിലേക്കും ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്കും പിന്മാറും. വടക്കന്‍ തീരത്ത് നിന്നുളള സേനാ പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരും. 48 മണിക്കൂറിനുള്ളില്‍ ഇരുരാജ്യങ്ങളുടേയും കമാന്‍ഡര്‍ തലത്തില്‍ ചര്‍ച്ച നടത്തുമെന്നും രാജ്നാഥ് സിങ് രാജ്യസഭയില്‍ അറിയിച്ചു.
ഇന്ത്യയുടെ പരമാധികാരം വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു തീരുമാനത്തിലേക്കും എത്താന്‍ തയ്യാറായിരുന്നില്ല. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ പ്രജ്ഞാബദ്ധമാണ്. ലഡാക്കിലും ചൈന ഏകപക്ഷീയമായാണ് നീങ്ങിയത്. നമ്മുടെ ധാരണകള്‍ക്ക് വിപരീതമായി ചൈന നിയന്ത്രണ മേഖലയിലേക്ക് വലിയ തോതില്‍ സേനയെ അയച്ചു.
ചൈനയെ പ്രതിരോധിച്ച് നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയും സൈനികബലം ശക്തമാക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. ചൈനയുടെ നടപടികള്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ്. ചൈന വലിയ തോതില്‍ സൈനികനീക്കം നടത്തി. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. അതേസമയം അതിര്‍ത്തിയില്‍ നിന്ന് പിന്മാറാന് തീരുമാനമായെങ്കിലും ചില കാര്യങ്ങളില്‍ കൂടി ചൈനയുമായി ധാരണയില്‍ എത്തേണ്ടതുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: