തിരുവനന്തപുരം: ഫുട്ബോള്‍ ഗ്രൗണ്ടിലെ പഴയ പകിട്ട് തിരിച്ചു പിടിക്കാന്‍ ഒരുങ്ങി കേരളാ പോലീസ്. പോലീസിലെ ഫുട്ബോള്‍ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കേരള പോലീസ് ഫുട്ബോള്‍ അക്കാഡമി സ്ഥാപിക്കുന്നു.
മലബാര്‍ സ്പെഷ്യല്‍ പൊലീസ് രൂപീകരിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എംഎസ്പി കേന്ദ്രീകരിച്ച് കേരള പൊലീസ് ഫുട്ബോള്‍ അക്കാദമി രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രശസ്ത ഫുട്ബോള്‍ താരവും പോലീസ് സേനയുടെ തന്നെ ഭാഗവുമായ ഐ എം വിജയനെ ഫുട്ബോള്‍ അക്കാദമി ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: