തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി വി.പി.ജോയിയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലാണ് നിയമിക്കുന്നത്. മാര്‍ച്ച് ഒന്നിന് സ്ഥാനമേല്‍ക്കും.
1987ബാച്ച് ഐഎഎസ് ഓഫീസറാണ് വി.പി.ജോയി. കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് തിരികെ എത്തി സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ജോലി നോക്കുകയാണ്. കേരള കേഡറിലെ ഏറ്റവും സീനിയറായ ഐഎഎസ് ഓഫീസറാണ്.
രണ്ട് വര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ള വി.പി ജോയിക്ക് 2023 ജൂണ്‍ മുപ്പത് വരെ ചീഫ് സെക്രട്ടറിയായി തുടരാം. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി നോക്കവെ പ്രൊവിഡന്‍ ഫണ്ട് കമ്മിഷണര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രോണിക്സ് ബി.ടെകില്‍ ഒന്നാംറാങ്കോടെ പാസ്സായി. 1987ലാണ് ഐഎഎസ് നേടിയത്. സാമൂഹ്യക്ഷേമ വകുപ്പ് അണ്ടര്‍ സെക്രട്ടറി, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ ഡയറക്ടര്‍ ജനറല്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കേരള കേഡറിലായിരുന്ന സമയത്ത് ധനകാര്യം, നികുതി, വനം, ഭവനനിര്‍മാണം, തൊഴില്‍, ഗതാഗതം എന്നീ വകുപ്പുകളില്‍ സെക്രട്ടറിയായും. കെഎസ്ഇബി ചെയര്മാന്, സഹകരണ രജിസ്ട്രാര്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം കിങ്ങിണിമറ്റമാണ് സ്വദേശം. ജോയി വാഴയില്‍ എന്ന പേരില്‍ നിരവധി കവിതകളും രചിച്ചിട്ടുണ്ട്. ജോയി എഴുതിയ ഉപനിഷത് കാവ്യ താരവലി അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രകാശനം ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: