കൊല്ലം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യാന്‍ പോയ തൊഴിലാളികളുടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച ബസ് അടക്കമാണ് പിടികൂടിയത്. ഓച്ചിറയില്‍ നിന്ന് ബസില്‍ പുറപ്പെട്ട തൊഴിലാളികളെ ചിന്നക്കടയില്‍ വച്ച് ബസ് തടഞ്ഞ് നിര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. 65 ഓളം പേരാണ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷം ഒഴിവാക്കാന്‍ മുന്‍കൂര്‍ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. സംഭവം വിവാദമായതോടെ പൊലീസ് കൂടുതല്‍ വിശദീകരണവുമായി രംഗത്ത് വന്നു.
രവി പിള്ളയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനിരുന്നവരെ അറസ്റ്റ് ചെയ്തെന്നായിരുന്നു വാദം. കൊവിഡ് കാലത്ത് പ്രവാസി വ്യവസായി രവി പിള്ളയുടെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്കെതിരെയാണ് നടപടി. 20 വര്‍ഷത്തിലേറെ സര്‍വീസുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെയാണ് തങ്ങളെ പിരിച്ചുവിട്ടതെന്നാണ് തൊഴിലാളികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: