കണ്ണൂര്‍: കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീ കൊളുത്തി ജീവനൊടുക്കി. തോട്ടട സമാജ് വാദി കോളനി സ്വദേശി സ്നേഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീ കൊളുത്തി മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്നേഹ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ കൊളുത്തിയതിന് പിന്നാലെ സ്നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്നാല്‍, സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: