തിരുവനന്തപുരം: ശബരിമല വിഷയത്തിലെ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നിലപാടുകളോട് പൂര്‍ണ്ണമായും യോജിക്കുന്നതായി മന്ത്രി ജി സുധാകരന്‍. സ്ത്രീകള്‍ സ്വാഭാവികമായി ശബരിമലയിലേക്കെത്തണമെന്നതായിരുന്നു തങ്ങളുടെ കണക്കുകൂട്ടല്‍ എന്നും അദേഹം പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ദേവസ്വം മന്ത്രി കൂടിയായ സുധാകരന്‍ ശബരിമല വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ചത്.
താന്‍ കൂടി ഇടപെട്ടാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സത്യവാങ്മൂലം നല്‍കിയത്. സ്ത്രീകളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കാന്‍ ഇത്തരത്തിലുള്ള നടപടിയല്ല എടുക്കേണ്ടിയിരുന്നത്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും ഇടതുപക്ഷ സര്‍ക്കാരും സ്വീകരിച്ച നിലപാടായിരുന്നു ശരിയെന്നും സുധാകരന്‍ പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും ശബരിമല വിഷയം വീണ്ടും സര്‍ക്കരിനെതിരെ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുന്‍ ദേവസ്വം മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രസ്താവന. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ഇന്ത്യയില്‍ എല്ലാവരും ജനിക്കുന്നത് തന്നെ ഹിന്ദുക്കളായാണെന്നും സിപിഎം നേതാവ് എം ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അതിനെ തിരുത്തി മറ്റു മുതിര്‍ന്ന ഇടതു നേതാക്കള്‍ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: