കുറിച്ചി: ഹരിത പച്ചക്കറി ഗ്രാമം ആകാന്‍ ഒരുങ്ങി 11-ാം വാര്‍ഡ് ഇളംങ്കാവ്. വാര്‍ഡിലെ വീടുകളില്‍ പച്ചക്കറി സ്വയം ഉല്പാദിപ്പിക്കുക എന്ന പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം. പച്ചക്കറിവിത്തുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കും.വീടുകളിലേക്ക്
ആവശ്യമായ വിത്തുകളുടെ സമാഹരണം ആരംഭിച്ചു കഴിഞ്ഞു. വാര്‍ഡ് മെമ്പര്‍ ഷൈലജ സോമന് പച്ചക്കറി കര്‍ഷക രാധയില്‍ നിന്ന് വിത്തുകള്‍ ഏറ്റുവാങ്ങി. മെമ്പര്‍മാരായ ബി ആര് മഞ്ജീഷ്,മഞ്ജു കെ എന്‍,ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി കൃഷ്ണകുമാര്‍,കര്‍ഷകനായ ഗോപിനാഥന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: