കണ്ണുർ: ഹറാമായ ആൽക്കഹോൾ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നൽകിയത് വിവാദമാകുന്നു. ഇത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറിട്ട ഹലാൽ ഒരു ചെറിയ മീനല്ല എന്ന ഫേയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ആറുപതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ഒരു ഇന്ത്യൻ കമ്പനി 90% വും ആൽക്കഹോളും 10% ഡിസ്റ്റിൽഡ് വാട്ടറും ഉപയോഗിച്ചുണ്ടാക്കുന്ന ഗുളികകൾ പറ്റിപ്പിടിക്കാതിരിക്കാനും പെയിന്റ് തുടങ്ങിയ മറ്റ് വസ്തുക്കളിലും ഉപയോഗിക്കുന്ന ഇഥേയിൽ അസറ്റേറ്റ് (Ethyl Acetate) എന്ന ഉത്പന്നത്തിനാണ് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയത്. മിഡിൽ ഈസ്റ്റിലേക്കടക്കം പല രാജ്യങ്ങളിലേക്കും ഈ വസ്തു ഇന്ത്യയിൽ നിന്ന് കയറ്റുമതിയുമുണ്ടായിരുന്നു. കഴിഞ്ഞ ഒരു അഞ്ചു വർഷക്കാലത്തിനു മുൻപുവരെ ഇന്ത്യയുടെ ഫുഡ് ആന്റ് ഡ്രഗ്സ് സർട്ടിഫിക്കറ്റ് മാത്രമാണ് അതിന് വേണ്ടിയിരുന്നത്. പക്ഷെ അഞ്ചു വർഷം മുൻപ് മിഡിൽ ഈസ്റ്റിലേക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കി ഇവർക്കും നൽകി.
90% ആൽക്കഹോൾ ഉപയോഗിക്കുന്ന ഉത്പന്നത്തിന് ശരിയത്ത് മാനദണ്ഡമനുസരിച്ചുള്ള ഹലാൽ സർട്ടിഫിക്കറ്റ് ഹലാൽ ഇന്ത്യ നൽകിയത് വിവാദമാകുന്നു. ഒരു വർഷത്തേക്ക് അൻപതിനായിരം ഇന്ത്യൻ രൂപയാണ് ഫീസിനത്തിൽ വാങ്ങുന്നത്. ചെക്ക് സ്വീകരിക്കാതെ നേരിട്ട് പണം ഇടാക്കിയാണ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.
പണം കൊടുത്താൽ ഏതു ഹറാമും അവർ ഹലാലാക്കുമെന്ന് ടീച്ചറുടെ പോസ്റ്റിൽ പറയുന്നു. അവർ പറഞ്ഞ പണം കൊടുത്താൽ കമ്പനിയോ പ്രൊഡക്റ്റോ കാണാതെ തന്നെ ഹലാൽ സർട്ടിഫിക്കറ്റ് കിട്ടും. ഈ കമ്പനിക്ക് ഇസ്രായേലിലേക്കും ഓർഡർ കിട്ടി. അങ്ങോട്ട് കയറ്റുമതി ചെയ്യണമെങ്കിൽ കോഷർ സർട്ടിഫിക്കറ്റ് ( KOSHER Certificate) വേണം. കമ്പനി അത് സമ്പാദിച്ചു. അതു കിട്ടണമെങ്കിൽ അവരുടെ പരിശോധനകൾ നിർബ്ബന്ധമാണ്. ഈ സർട്ടിഫിക്കറ്റ് കിട്ടിയാലവിടെ ഹലാൽ സർട്ടിഫിക്കറ്റ് വേണ്ട. കോഷർ സർട്ടിഫിക്കറ്റ് കിട്ടിയതറിഞ്ഞതോടെ ഹലാൽ ഇന്ത്യ അതോറിറ്റി ഇവർക്ക് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് നിർത്തി. ഇസ്രായേൽ കയറ്റുമതി ആരംഭിച്ചതും മിഡിൽ ഈസ്റ്റിലേക്കുള്ള ഓർഡറുകൾ കാൻസലാക്കിയാണ് അവർ പകരം വീട്ടിയതെന്ന് കമ്പനി അധികൃതർ പറയുന്നു. ഇന്ത്യൻ വിപണി അവർ നിയന്ത്രിക്കുന്നു.
ഇത് വെറും വിശ്വാസപരമല്ല സാമ്പത്തികരംഗത്തെ കുത്തകവത്ക്കരണത്തിലേക്ക് നയിക്കുന്ന സാമ്പത്തികജിഹാദാണ്. ഒരു ഹലാൽ ചിക്കൻ സ്റ്റാളുപോലെ അത്ര നിസ്സാരമല്ല കാര്യം. ലക്ഷക്കണക്കിന് കോടി രൂപയാണ് അനധികൃതമായി അടിച്ചെടുക്കുന്നത്, ഇത്തരം സംവിധാനങ്ങളിലൂടെ ജിഹാദിനായുള്ള പണം സ്വരൂപിക്കലാണ് നടക്കുന്നതെന്ന് ശശികല ടീച്ചർ പറയുന്നു.
കെ.കെ.പത്മനാഭൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: