ന്യൂദല്‍ഹി: ഒടിടി അല്ലെങ്കില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് വാര്‍ത്താ വിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍. ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. മാര്‍ഗരേഖ തയ്യാറെന്നും അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു. വിവിധ ഓടിടി പ്ലാറ്റ്ഫോമുകളില്‍ പുറത്തിറങ്ങിയ സീരീസുകളുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
താണ്ഡവ് എന്ന വെബ്സീരീസുമായി ബന്ധപ്പെട്ട് ഭൂരിപക്ഷ മത വികാരം വ്രണപ്പെടുത്തിയെന്ന പരാതിയാണ് ഏറ്റവും ഒടുവിലത്തേത്. ബിജെപി എംപി മഹേഷ് പൊഡ്ഡര്‍ എംപിയാണ് ഇന്ന് രാജ്യസഭയില്‍ ഈ വിഷയം ഉന്നയിച്ചത്. മതവിഭാഗങ്ങളെയും സ്ത്രീകളെയും വലിയതോതില്‍ ഇത്തരത്തിലുള്ള വെബ്സീരീസുകളില്‍ ആക്ഷേപിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനുള്ള മറുപടിയിലാണ് മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഇറങ്ങുന്ന കണ്ടന്റുകള്‍ക്ക് യാതൊരു തരത്തിലുമുള്ള സെന്‍സര്‍ഷിപ്പുമില്ല. എന്നാല്‍ മറ്റ് വാര്‍ത്താ വിതരണ മാധ്യമങ്ങളില്‍ പുറത്തിറങ്ങുന്ന എല്ലാ ഉള്ളടക്കങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: