ബെംഗളൂരു: അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് കൈകോര്‍ത്ത് ബെംഗളൂരുവിലെ ക്രിസ്ത്യന്‍ വിഭാഗം. ആദ്യ ഘട്ടത്തില്‍ സമാഹരിച്ച ഒരു കോടി രൂപ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ ക്രിസ്ത്യന്‍ സംഘടന പ്രതിനിധികള്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ.സി.എന്‍. അശ്വത്നാരായണനു കൈമാറി.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍, ബിസിനസുകാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ചീഫ് എക്സിക്യൂട്ടീവുകള്‍, മാര്‍ക്കറ്റിങ് വിദഗ്ധര്‍, സാമൂഹ്യസേവന പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനകീയ നിലപാടിലും എല്ലാവര്ക്കും ഒപ്പം എല്ലാവരിലും വികസനം എന്ന നയത്തിലുമാണ് ബിജെപി വിശ്വസിക്കുന്നത്. അതിനാല്‍ എല്ലാ ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് ബിജെപി. ഈ ഭരണ തത്വശാസ്ത്രമാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് അശ്വത് നാരായണ്‍ പറഞ്ഞു.
ക്രിസ്ത്യാനികള്‍ എല്ലായിപ്പോഴും രാജ്യത്തിന്റെ വികസനത്തിനും സാമൂഹ്യ ഐക്യത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ക്രിസ്ത്യന്‍ പ്രതിനിധിയായി പ്രസംഗിച്ച ബിസിനസുകാരനായ റൊണാള്‍ഡ് കൊളാസോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: