തിരുവാര്‍പ്പ്: സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം സൗജന്യമായി നല്കിയ ദമ്പതികള്‍ മാതൃകയാവുന്നു. തിരുവാര്‍പ്പ് പഞ്ചായത്തിലെ 12-ാം വാര്‍ഡ് നൂറാം നമ്പര്‍ അങ്കണവാടിക്ക് കെട്ടിടവും വയോജന ക്ലബും നിര്‍മ്മിക്കാനാണ് സ്ഥലം നല്‍കിയത്.
വിമുക്തഭടനും നിരവധി കമ്പനികളുടെ ഡയറക്ടറുമായിരുന്ന വെട്ടിക്കുളങ്ങര രാജ്മോഹന്‍ കൈമളുടെ ഭാര്യ മിനിക്കുട്ടി രാജ്മോഹനാണ് അഞ്ചു സെന്റ് സ്ഥലം കൈമറിയത്.
പന്ത്രണ്ടാം വാര്‍ഡ് മെമ്പ ര്‍ മഞ്ജു ഷിബു വാഴയിലില്‍ സ്ഥലത്തിന്റെ രേഖകള്‍ ഏറ്റുവാങ്ങി. വര്‍ഷങ്ങളായി സിപിഎം പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്ന വാര്‍ഡില്‍ നിന്ന് ആദ്യമായാണ് ഒരു ബിജെപി പ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്നത്. ബിജെപി പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടാല്‍ അങ്കണവാടി കെട്ടിടത്തിനായി സ്ഥലം വിട്ടുനല്‍കുമെന്ന് അറിയിച്ചിരുന്നതായും ആ വാക്ക് പാലിക്കുകയാണ് ചെയ്തതെന്നും രാജ്മോഹന്‍. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനായി 40 സെന്റ് സ്ഥലം പഞ്ചായത്തിന് നല്‍കുമെന്നും രാജ് മോഹന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: