ചങ്ങനാശ്ശേരി: മാലിന്യക്കൂമ്പാരത്തില്‍ നിന്നും തീ പടര്‍ന്നു. വന്‍ ദുരന്തം ഒഴിവായി. ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ വട്ടപ്പള്ളിയില്‍ വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം.
രാത്രികാല പട്രോളിംഗിന് രണ്ട് പോലീസുകാര്‍ ആണ് തീ പടരുന്നത് കണ്ടത്. മാര്‍ക്കറ്റിലെ നഗരസഭയുടെ രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ആറടി പൊക്കത്തില്‍ കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്നാവാം തീ ആളിപ്പടര്‍ന്നതെന്ന് പോലീസുകാര്‍ പറഞ്ഞു.
പോലീസുകാരും പ്രദേശവാസികളും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചു. അഗ്നിശമന സേനയും സ്ഥലത്ത് എത്തി. രാത്രി വൈകിയാണ് തീ അണച്ചത്. തീ സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും ഇലക്ട്രിക്ക് വയറുകളിലേയ്ക്കും പടരുന്നതിന് മുന്‍പ് അണച്ചതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: