ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡ് പാകിസ്താന് അതിര്‍ത്തിക്ക് സമീപം നടക്കും. ഇതിനായുള്ള അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി. രാജസ്ഥാനില്‍ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് സംയുക്ത സൈനിക പരീശീലനം നടക്കുക. അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക വിമാനത്തില്‍ 270 സൈനികരാണ് സൂറത്ത്ഗാര്‍ഹില്‍ യുദ്ധ പരിശീലനത്തിനായി എത്തിയത്. നാളെ പരിശീലനം 21വരെ തുടരുമെന്ന് പ്രതിരോധ വക്താവ് കേണല്‍ അമിതാഭ് ശര്‍മ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ സപ്ത് ശക്തി കമാന്‍ഡിന്റെ ഭാഗമായുള്ള ഇന്ത്യന്‍ ബറ്റാലിയനാണ് അമേരിക്കന്‍ സൈന്യത്തിനൊപ്പം അഭ്യാസം നടത്തുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനേക്കാളും ശക്തമായി ഇന്ത്യയുമായി ബൈഡന് ഭരണകൂടം ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് അഭ്യാസം. പ്രതിരോധം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സംസാരിച്ചതിന് പിന്നാലെയാണ് പെന്റഗണ്‍ ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യയാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: