കലാകാരന്മാരെക്കൂടി സിവില്‍ സര്‍വ്വീസിന്റെ ഭാഗമാക്കണമെന്നും ഐപിഎല്‍ മാതൃകയില്‍ കലയിലും ഒരു ഇന്ത്യന്‍ പ്രീമിയര്‍ ആര്‍ട്ട് ലീഗ് (ഐപിഎഎല്‍) ആരംഭിക്കണമെന്നും സി.വി. ആനന്ദബോസ്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കലാകാരന്മാര് നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷനായി ആനന്ദബോസ് ഒട്ടേറെ പുതുമകളുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. കലാകാരന്മാര്ക്ക് ഉറപ്പായ മിനിമം വേതനവും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കുക, ഒടിടി പ്ലാറ്റ്ഫോം രംഗത്തെ കുത്തകവല്‍ക്കരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വന്തമായി ഒടിടി പ്ലാറ്റ് ഫോം ആരംഭിക്കണമെന്നതും ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍പ്പെടുന്നു.
സിനിമ, മിനിസക്രീന്‍, നാടന്‍ കലകള്‍, ക്ലാസിക് കലകള്‍, പരംപരാഗത കലകള്‍, മികിക്രി-കഥാപ്രസംഗം എന്നിവ ഉള്‍പ്പെടെ സമഗ്രമായി എല്ലാ കലാരംഗങ്ങളേയും പരാമര്‍ശിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. കമ്മീഷന് തൊഴില്‍ മന്ത്രാലയത്തിനു ഈയിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍:
ആര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) രൂപീകരിക്കണം
കലാകരനേയും അവന്റെ നൈപുണ്യവും പരമ്പരാഗത അറിവും വളര്‍ത്താന്‍ ആര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) രൂപീകരിക്കണമെന്നത് റിപ്പോര്‍ട്ടിലെ ഒരു പ്രധാന നിര്‍ദേശമാണ്. ഈ എഎ ഐയുടെ കീഴില്‍ ഒട്ടേറെ ഉത്തരവാദിത്വങ്ങളും നിര്‍ദേശിച്ചിരിക്കുന്നു. കലാകാരന്മാര്ക്ക് ക്ഷേമവും സാമൂഹ്യസുരക്ഷയും അവരുടെ സര്വ്വതോന്മുഖ വളര്‍ച്ചയും ഉറപ്പാക്കുകയാണ് എഎഐയുടെ പ്രധാന ജോലികളില്‍ ഒന്ന്. ഇന്ത്യയുടെ സോഫ്റ്റ് പവര്‍ ശക്തിപ്പെടുത്താനും അത് പ്രദര്‍ശിപ്പിക്കാനും എഎഐ അവസരമൊരുക്കണം.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കലയ്ക്കും കൈത്തൊഴിലിനും പുതിയ മുഖം നല്കാന് അവയെ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ ഒരു സമയബന്ധിത ദൗത്യം വേണമെന്ന് ആനന്ദബോസ് കമ്മീഷന് മുന്നോട്ട് വെക്കുന്ന നിര്‍ദേശമാണ്. ഇതുവഴി കലയും കൈത്തൊഴിലും ലോകമാകെ എത്തിക്കാന്‍ സാധിക്കും.
മറ്റ് നിര്‍ദേശങ്ങള്‍ :
1.കലാകാരന്മാര്ക്ക് പണിയായുധങ്ങളും, ഉപകരണങ്ങളും അവശ്യ അനുബന്ധഉപകരണങ്ങളും നല്കാന് കേന്ദ്രം സ്പോണ്സര് ചെയ്യുന്ന പദ്ധതി വേണം.
2.കലാ ഉല്പന്നങ്ങളും സേവനങ്ങളുടെയും വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ ഒരു ഇ-ട്രേഡിംഗ് പ്ലാറ്റ് ഫോം രൂപീകരിക്കണം.
3.കോവിഡ് കാരണം വരുമാനം നഷ്ടമായ കലാകാരന്മാര്ക്ക് ആറ് മാസത്തെ സാമ്പത്തിക സഹായമെത്തിക്കണം. 4. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പ്രതിഭാശാലികളായ എഴുത്തുകാരികളെ സഹായിക്കാന്‍ പ്രത്യേക പദ്ധതി വേണം.
5. കലാചോരണം തടയാന്‍ ഉചിതമായ നിയമനിര്‍മ്മാണം നടത്തണം.
6.വിദഗ്ധ കലാകാരന്മാര്ക്ക് അക്കാദമിക മേന്മയുടെ പ്രതീകങ്ങളായ ഡോക്ടറേറ്റും അലങ്കാര പദവികളും നല്‍ണം.
7.കലാകാരന്മാര്ക്ക് സവിശേഷ നിലവാരവും വിലയിരുത്തലും ആധാരമാക്കി പ്രൊഷണല്‍ പദവി നല്‍കണം. 8.ഇന്ത്യയിലെ കലാകാരന്മാരെയെല്ലാം ദേശീയ തലത്തില്‍ അവരുടെ നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ അടയാളപ്പെടുത്തണം.
കലാകാരനും വേണം സിവില്‍ സര്‍വ്വീസ്
8.കലാകാരന്മാര്ക്ക് പ്രത്യേകം സിവില്‍ സര്‍വ്വീസ് വേണമെന്നും ഇതിന് ഇന്ത്യന്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സര്‍വ്വീസ് ( ഐഎ ആന്റ് സിഎസ്) എന്ന പേര് നല്കി ഇതിനെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ ഭാഗമാക്കണമെന്ന് കമ്മീഷന് നിര്‍ദേശിക്കുന്നു.
9.ഭാരതീയ സാംസ്കാരിക കേന്ദ്രങ്ങള്‍ പ്രസക്തമായ രാജ്യങ്ങളില്‍ തുറക്കണം.
10.ഇന്ത്യയുടെ സാംസ്കാരികോല്പന്നങ്ങള് വിദേശത്തെത്തിക്കാനും അതുവഴി ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ ഏകോപിപ്പിക്കണം.
വേണം ഐപിഎല്‍ മാതൃകയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ആര്‍ട്ട് ലീഗ്
11.ക്രിക്കറ്റില്‍ ഐപിഎല്‍ പോലെയും ഫുട്ബാളില്‍ ഐഎസ്എല്‍ പോലെയും കലയില്‍ ഒരു ഇന്ത്യന്‍ പ്രീമിയര്‍ ആര്‍ട്ട് ലീഗ് (ഐപിഎഎല്‍) ആരംഭിക്കണം.
12.അന്താരാഷ്ട്ര ബ്രാന്റുകളുമായി മത്സരിക്കാന്‍ ഒരു ശക്തമായ പ്രസിദ്ധീകരണവിഭാഗം ആരംഭിക്കണം. 13.ലോകത്തുള്ള മുഴുവന്‍ ഗ്രന്ഥകാരന്മാരുടെയും പുസ്തകങ്ങളും ഇവിടെ പ്രസിദ്ധീകരിക്കണം.
14.ബിബിസിയുടെ മാതൃകയില്‍ അറിവും വിനോദവും പകരുന്ന ടിവി ചാനല്‍ ആരംഭിക്കണം.
ബുദ്ധിസം ഡെവലപ്മെന്റ് മിഷന് രൂപീകരിക്കണം
ഇന്ത്യയില്‍ വേരുകളുള്ള ബുദ്ധനേയും ബുദ്ധമതത്തേയും പ്രോത്സാഹിപ്പിക്കാന്‍ ബുദ്ധമത വികസന ദൗത്യം രൂപീകരിക്കണം. ഈ ബുദ്ധിസം ഡെവലപ്മെന്റ് മിഷന്റെ കീഴില്‍ വിവിധ രാജ്യക്കാരെ ആകര്‍ഷിക്കാന്‍ ആഗോള തലത്തില്‍ ബുദ്ധ കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഗവേഷണം, പഠനം, മതടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മിഷന് പിന്തുണ നല്‍കണം. ഇത് ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയ്ക്ക് തിളക്കമേറ്റും.
:
15. കലാകാരന്മാരുടെ പരാതികള്‍ അതിവേഗം പരിഹരിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അനുയോജ്യമായ ട്രിബ്യൂണലുകള്‍ സ്ഥാപിക്കണം.
16. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നില്ക്കുന്ന, വേണ്ടത്ര അംഗീകാരം ലഭിക്കാത്ത സവിശേഷ കലാരൂപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം. വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഈ കലാരൂപങ്ങളില്‍ വിരലിലെണ്ണാവുന്ന വിദഗ്ധരേ ഉള്ളൂ.
17. വിവിധ സംസ്കാരങ്ങളേയും പാരമ്പര്യത്തേയും ദ്യോതിപ്പിക്കുന്ന നാടന്‍, പരമ്പരാഗത കലാരൂപങ്ങളേയും കരകൗശലരംഗത്തേയും പ്രോത്സാഹിപ്പിക്കണം. കഥാപ്രസംഗം, മിമിക്രി കലാകാരന്മാര്ക്കും വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കണം.
ഭാരതീയ സിനിമാരംഗത്തിന് പിന്തുണ
18 വിദേശത്തെത്തിക്കാവുന്ന സാംസ്കാരിക ഉല്പന്നം എന്ന നിലയില്‍ സിനിമ വലിയ വിജയമാണ്. ഇന്ത്യയുടെ സാമ്പത്തിക ഘടനയില്‍ സിനിമയ്ക്ക് നിര്‍ണ്ണായകമായ സ്വാധീനം ഉണ്ട്. അതുകൊണ്ട് സര്‍ക്കാരിന്റെ ഭാവിപ്രവര്‍ത്തനങ്ങളില്‍ ചലച്ചിത്ര വ്യവസായത്തിന് പി്ന്തുണയും സംരക്ഷണവും സഹായവും നല്‍കണം. ചലച്ചിത്ര വ്യവസായത്തിന്റെ വിജയത്തിനും പുനരുജ്ജീവനത്തിനും സമയബന്ധിതമായ നടപടികള്‍ എടുക്കണം. കോവിഡാനന്തര ലോകം സിനിമാവിതരണത്തില്‍ ഒടിടി പ്ലാറ്റ് ഫോമിന്റെ ആധിപത്യത്തിന് സാക്ഷ്യം വഹിക്കും. ഇതില്‍ നേട്ടവും കോട്ടവും ഉണ്ട്. സിനിമകള്‍ക്ക് ആഗോളതലത്തില്‍ മിന്നല്‍ വേഗതയില്‍ എത്തിച്ചേരാന്‍ കഴിയുമെന്നത് നേട്ടമാണ്. മൂന്ന് മികച്ച ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ് ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഡിസ്നി ഹോട്ട്സ്റ്റാര്‍ എന്നിവ ബഹുരാഷ്ട്ര ഭീമന് കമ്പനികളാണ്. ഇവരുടെ ആധിപത്യം ഇന്ത്യയിലെ ചലച്ചിത്രവ്യവസായത്തിന് വിലപേശാനുള്ള സാധ്യത ദുര്‍ബലപ്പെടുത്തും.
19. ഭാരതീയ ചലച്ചിത്ര വ്യവസായവും ഒടിടി പ്ലാറ്റ് ഫോമുകളും തമ്മിലുള്ള ഇടപാടുകള്‍ സര്‍ക്കാര്‍ വിലയിരുത്തുകയും നിയന്ത്രിക്കുകയും വേണം. ഇത് മെ്ച്ചപ്പെട്ട വരുമാനം ഭാരതീയ സിനിമകള്‍ക്ക് ഉറപ്പാക്കും.
20 സ്വകാര്യമേഖലയുടെ കൂടി പിന്തുണയോടെ വലിയ ഒടിടി പ്ലാറ്റ് ഫോമുകള്‍ സ്ഥാപിക്കണം. നിരവധി ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനാല്‍ ഇത് സാമ്പത്തികവരുമാനസ്രോതസ്സായി മാറാനും സാധ്യതയുണ്ട്.
21. ചലച്ചിത്രരംഗത്തെ ദിവസവേതനക്കാര്‍ക്ക് അടിയന്തര ആശ്വാസ പാക്കേജ് നല്‍കണം.
മിനി സ്ക്രീന്‍ രംഗത്തെ പ്രശ്നങ്ങള്‍
22.ചെറിയ സ്ക്രീന്‍ രംഗത്തെ പ്രധാന മേഖലയായ ടിവി രംഗം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വന്‍തോതില്‍ കുതിച്ചുവളരുകയാണ്. ഒടിടി പ്ലാറ്റ് ഫോം, യുട്യൂബ്, സോഷ്യല്‍ മീഡിയ എന്നിവയുടെ വരവോടെ ആഗോള തലത്തിലാണ് പ്രേക്ഷകര്‍. പരമ്പരകളും ലഘുസിനിമകളും വ്ളോഗുകളും വിവിധ പ്രതിഭകളെ ആകര്‍ഷിക്കുന്നു. ഈ മേഖലയെ പിന്തുണയ്ക്കാന്‍ പ്രൊഫഷണല്‍, സ്കില്‍ഡ്, സെമി സ്കില്‍ഡ്, അണ്‍സ്കില്‍ഡ് എന്നിങ്ങനെ നാല് മേഖലകളിലുള്ളവര്‍ക്ക് പിന്തുണ നല്‍കണം. അതുവഴി വലിയൊരു വിഭാഗത്തിന് തൊഴില്‍ നല്കാന് സാധിക്കും. കഥയെഴുതുന്നവര്‍, സ്ക്രിപ്റ്റ് എഴുതുന്നവര്‍, തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍, എഡിറ്റര്‍മാര്‍, ഫൊട്ടോഗ്രാഫര്‍മാര്‍, കൊറിയോഗ്രാഫര്‍മാര്‍, സംഗീതജ്ഞര്‍, സൗണ്ട് എഞ്ചിനീയര്‍മാര്‍, സ്റ്റ്ണ്ട് മാസ്റ്റര്‍മാര്‍, ടെയ്ലര്മാര്, ഡിസൈനേഴ്സ്, കോസ്റ്റിയൂംസ്, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍, പ്രൊഡക്ഷന്‍ ടീമുകള്‍, ആക്ടര്മാര്, സിനിമോട്ടോഗ്രാഫര്‍മാര്‍ എന്നിങ്ങനെ വലിയൊരു വിഭാഗം ഈ രംഗത്ത് പണിയെടുക്കുന്നുണ്ട്. വിവിധങ്ങളായ പ്രശ്നങ്ങള്‍ ഇവര്‍ അനുഭവിക്കുന്നുണ്ട്.
കലാകാരന്മാര്ക്ക് ക്ഷേമ പദ്ധതികള്‍
23. ഇതിന്റെ ഭാഗമായി കലാകാരന്മാര്ക്ക് ഉറപ്പായ മിനിമം വേതനം, ആരോഗ്യ ഇന്‍ഷുറന്‍സ്, അവസരം, അംഗീകാരം, അവബോധം എന്നിവ നല്കാന് അന്തരീക്ഷമുണ്ടാക്കണം.
24.ഒരു മിനിമം വരുമാനം നല്‍കാനുള്ള പദ്ധതി കലാന്മാര്ക്ക് അന്തസ്സുള്ള ജീവിതം നയിക്കാന്‍ സഹായിക്കും.
3.രാജ്യത്തുടനീളമുള്ള അര്‍ഹരായ കലാകാരന്മാര്ക്ക് ആറ് മാസത്തെ ആശ്വാസ ഫണ്ട് നല്‍കണം. കോവിഡിന്റെ ദുരിതങ്ങള്‍ അനുഭവിച്ച കലാകാരന്മാര്ക്ക് വലിയ ആശ്വാസമാകും ഈ പദ്ധതി.
25. കലാകാരന്മാര്ക്കും പ്രായമേറിയവര്‍ക്കും പെന്ഷന് നല്കാന് ഒരു പെന്ഷന് പദ്ധതി നടപ്പാക്കണം.
കലാകാരന്മാര്ക്ക് വീടുനിര്‍മ്മിക്കാനും മറ്റും പദ്ധതികള്‍ രൂപീകരിക്കണം.
26.കലാകരന്മാര്ക്ക് ആരോഗ്യഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം.
വിശ്വകര്‍മ്മ പദ്ധതി
വികസനം, അംഗീകാരം, പിന്തുണ എന്നീ കാര്യങ്ങളില്‍ ഗൗരവമായ പ്രശ്നങ്ങള്‍ നേരിടുന്നവരാണ് വിശ്വകര്‍മ്മ സമുദായം. ഇവരുടെ ക്ഷേമത്തിനായി താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കണം:
27. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ഭാരതിന്റെ കീഴില്‍ പരമ്പരാഗത ജീവനക്കാര്‍ക്ക് പ്രാധാന്യം നല്കി ഗ്രാമീണസമ്പദ് വ്യവസ്ഥ പുനസംഘടിപ്പിക്കണം.
28. വിശ്വകര്‍മ്മ സമുദായത്തിനെ യുഎന്‍ അസ്പൃശ്യ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം.
29.വിശ്വകര്‍മ്മ കരകൗശനതൊഴിലാളികളുടെ ക്ഷേമത്തിന് ഒരു ദേശീയ മിഷന് ബോര്‍ഡ് രൂപീകരിക്കണം.
30.പരമ്പരാഗത അറിവ് പഠിപ്പിക്കാന്‍ സര്‍വ്വകലാശാല സ്ഥാപിക്കണം. വിശ്വകര്‍മ്മ കലയും പാരമ്പര്യയും അറിയാന്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ആധികാരിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും വേണം.
31. വിശ്വകര്‍മ്മ പ്രൊഫഷണല്‍ സേവന കേന്ദ്രങ്ങള്‍ പഞ്ചായത്തുകള്‍ തോറും സ്ഥാപിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: