തിരുവനന്തപുരം: ഇന്ത്യയില്‍ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവായാണെന്നും അതു മനസിലാക്കിയേ മുന്നോട്ട് പോകാനാകുവെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്. ഇന്ത്യന്‍ സാഹചര്യത്തില്‍ വിശ്വാസികളെ അംഗീകരിച്ചുകൊണ്ടു മാത്രമേ വിപ്ലവപാര്‍ട്ടികള്‍ക്ക് മുന്നോട്ടുപോകാനാവൂവെന്നും അദേഹം പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്നത്തെ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയില്ലന്നും അധ്യാപക സംഘടനയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ട് എംവി ഗോവിന്ദന് പറഞ്ഞു.
‘ഏത് മനുഷ്യനും, പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി ജനിച്ചുവളരുന്നത് ഒരു ഹിന്ദുവായിട്ടാണ്. ഭൗതികവാദ നിലപാടുപോലും സ്വീകരിക്കാന്‍ പോലും സാധിക്കാത്ത പശ്ചാത്തലമുള്ള ഒരു സമൂഹത്തില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം പകരം വെക്കണമെന്ന് പറയുന്നത് ഇന്നത്തെ ഇന്ത്യയില്‍ സാധിക്കുന്ന ഒന്നല്ല’.
ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായ ദൈവികമായ സങ്കല്പങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ട് വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ ഇന്നത്തെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ ബദലായി മുന്നോട്ടുപോകാമെന്ന് പറയുന്നതേ തെറ്റാണെന്നും ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: