തിരുവനന്തപുരം: നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദിനേശിനെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ മോശകരമായി ചിത്രീകരിച്ച് വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി.
















