കോഴിക്കോട്: ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി സംവരണം ചെയ്തിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഭുല്‍ കൃഷ്ണന്‍. കേരളത്തിലെ സര്‍വകലാശാലകളെ എല്ലാം രാഷ്‌ട്രീയ വല്‍ക്കരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി തങ്ങളുടെ ഇഷ്ടക്കാര്‍ക്കെല്ലാം നിയമം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍വകലാശാലകളിലെ സംവരണ സംവിധാനങ്ങളെല്ലാം സിപിഎം അട്ടിമറിച്ചിരിക്കുന്നു.
ഇവിടെ നടക്കുന്ന നിയമനങ്ങളെല്ലാം രാഷ്‌ട്രീയ നിയമനങ്ങളായി മാറിയിരിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള യോഗ്യത സിപിഎം നേതാക്കളുടെ ഭാര്യമാരാകുക എന്നത് മാത്രമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന നിയമനങ്ങള്‍ ഏത് വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്ന് വെളിപ്പെടുത്തുന്നില്ല. ഇവിടെ പാര്‍ട്ടി നേതാക്കളുടെ സ്വന്തക്കാരെ എല്ലാം തിരുകി കയറ്റുകയാണ്. ഭാര്യയുടെ നിയമന വിവാദവുമായി ബന്ധപ്പെട്ട് എം.ബി. രാജേഷ് നിലപാട് വ്യക്തമാക്കണം. ജാതിയും- മതമില്ലെന്ന പ്രഖ്യാപനങ്ങള്‍ നടത്തിയ ആളാണ് എം.ബി. രാജേഷ്. അതേ മതത്തിന്റെ ആനുകൂല്യങ്ങളാണ് രാജേഷിന്റെ ഭാര്യ പിടിച്ച് വാങ്ങിയിരിക്കുന്നത്. കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശകളല്ല വേണ്ടതെന്നും, നിയമനങ്ങളാണ് ആവശ്യമെന്നും പ്രഭുല്‍ കൃഷ്ണന്‍ പറഞ്ഞു. സര്‍വകലാശാലയിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നും. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യുവമോര്‍ച്ച യൂണിറ്റ് തലം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രഭുല്‍ കൃഷ്ണന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, ജില്ലാ പ്രസിഡന്റ് ടി. റെനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: