കോട്ടയം: തൊഴിലുറപ്പ് പദ്ധതിയിലൂടെ അടുത്ത അഞ്ച് വര്‍ഷം നടത്താന്‍ സാധിക്കുന്ന ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിനുള്ള ജിഐഎസ് സര്‍വേ ആരംഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന മുഴുവന്‍ പ്രവൃത്തികളും ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) അധിഷ്ഠിത സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുളള നടപടികളാണ് തുടങ്ങുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത മൂന്ന് വര്‍ഷക്കാലത്തേക്ക് പൊതുഭൂമി, സ്വകാര്യ ഭൂമികളില്‍ ഏറ്റെടുക്കേണ്ട മുഴുവന്‍ പ്രവൃത്തികളെ സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ ശേഖരിച്ച് ജിഐഎസ് പ്ലാറ്റ് ഫോമിലേക്ക് അപ്—ലോഡ് ചെയ്യും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചിട്ടുളള എന്യൂമറേറ്റര്‍മാര്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ഫീല്‍ഡ് തലത്തില്‍ വിവര ശേഖരണം നടത്തും. ഇത് ഉപയോഗപ്പെടുത്തി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
എന്യൂമറേറ്റര്‍മാര്‍ ഗ്രാമപഞ്ചായത്തിലെ ഓരോ വീടും സന്ദര്‍ശിച്ച് സ്വകാര്യ ഭൂമിയില്‍ ഏറ്റെടുക്കാവുന്ന ഫാം പോണ്ട്, തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കിണര്‍, കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ്, അസോള ടാങ്ക്, ഭൂവികസന പ്രവൃത്തികള്‍ തുടങ്ങി പദ്ധതിയില്‍ ഏറ്റെടുക്കാവുന്ന മുഴുവന്‍ പ്രവൃത്തികളുടേയും വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെയാണ് ശേഖരിക്കുക.
പൊതുകുളങ്ങള്‍, പൊതുനീര്ച്ചാലുകളുടെ നിര്‍മ്മാണം തുടങ്ങി പൊതു ഭൂമിയില്‍ ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടേയും വിവരശേഖരണം ഉദ്യോഗസ്ഥര്‍ മുഖേന ഇതോടൊപ്പം നടത്തും. ഇതുപ്രകാരം ശേഖരിക്കുന്ന വിവരം ഉപയോഗിച്ച് ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ സഹായത്തോടെ പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കും.
സര്‍വേയില്‍ ഉള്‍പ്പെടുത്തിയ ഗ്രാമപഞ്ചായത്തുകള്‍ – ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്ന ക്രമത്തില്‍: ഈരാറ്റുപേട്ട- പൂഞ്ഞാര്‍, തിടനാട്. കാഞ്ഞിരപ്പള്ളി- മണിമല, കൂട്ടിക്കല്‍. വാഴൂര്‍-നെടുംകുന്നം, വാഴൂര്‍. പാമ്പാടി- എലിക്കുളം, കൂരോപ്പട, മണര്‍കാട്, പാമ്പാടി. ളാലം- കടനാട്, മീനച്ചില്‍. ഉഴവൂര്‍- കടപ്ലാമറ്റം, കാണക്കാരി, കുറവിലങ്ങാട്, വെളിയന്നൂര്‍. വൈക്കം- ചെമ്പ്, ടി.വി പുരം, ഉദയനാപുരം, വെച്ചൂര്‍. കടുത്തുരുത്തി- കടുത്തുരുത്തി, കല്ലറ, മുളക്കുളം, വെള്ളൂര്‍. ഏറ്റുമാനൂര്‍- ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്. മാടപ്പള്ളി-തൃക്കൊടിത്താനം, മാടപ്പള്ളി, വാകത്താനം, വാഴപ്പള്ളി. പള്ളം- കുറിച്ചി, അയര്‍ക്കുന്നം, പനച്ചിക്കാട്, പുതുപ്പ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: