തിരുവനന്തപുരം: വൈദികരുടെ ശാപമുള്ള പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടില്ലെന്ന് യാക്കോബായ സഭ.
സര്‍ക്കാരിനെതിരെ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ തിങ്കളാഴ്ച മുതല്‍ യാക്കോബായ സഭാനേതാക്കള്‍ ഉപവാസസമരം തുടങ്ങാനിരിക്കുകയാണ്. പൊലീസിനെ കൂട്ടി തങ്ങളുടെ പള്ളികള്‍ പിടിച്ചെടുത്ത സര്‍ക്കാരാണിതെന്നും നേതാക്കള്‍ പറഞ്ഞു.
നിയമ നിർമ്മാണത്തിനായി സമരം ശക്തമാക്കുമെന്നും യാക്കോബായ സഭ സർക്കാരിന് മുന്നറിയിപ്പ് നൽകി.നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളിൽ ഞായറാഴ്ച പ്രാർത്ഥന നടത്തും. അനിശ്ചിതകാല റിലേ സമരമാണ് ആരംഭിക്കുക. പള്ളികളിൽ കയറി പ്രാർത്ഥന നടത്തും.
അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ അനുകൂലമായ ഓർഡിനൻസ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാ. തോമസ് മോർ അലക്‌സന്ത്രിയോസ് പറഞ്ഞു. സഭ തർക്കം പരിഹരിക്കാൻ നിയമം നിർമ്മിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങിയിരുന്നു. ഇതുകൊണ്ടും ഫലമില്ലാത്തതിനാലാണ് സമരം ശക്തമാക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: