കൊല്ലം: മതഭീകരതയെ വളര്‍ത്താന്‍ മതഭ്രാന്തില്‍ മുങ്ങിയിരിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്. ഹലാലിനെതിരെ പ്രതികരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബുവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ മുസ്ലീംവോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇത് ജനാധിപത്യ കേരളം തിരിച്ചറിയും. അടുത്ത കാലത്തായി ഉയര്ന്നുവന്നതാണ്ഹലാല്. എന്നാല്‍ ഇന്ന് വ്യാപാര മേഖലയെ ചില മത വിഭാഗങ്ങളിലേക്കായി ചുരുക്കുന്ന ഏര്‍പ്പാടാണിത്. ഇത് അപകടകരമാണിത്. ജിഹാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്താല്‍ അതിന് ഉത്തരവാദി പിണറായി വിജയനായിരിക്കുമെന്നും മുസ്ലീം മത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെതെന്നും അദ്ദേഹം പറഞ്ഞു. ഹലാല്‍ ട്രേഡ് മാര്‍ക്ക് പിന്‍വലിക്കുന്നതുവരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചുകൊടുങ്ങല്ലൂര്‍ നിന്നും ആരംഭിച്ച പ്രകടനം ചിന്നക്കടയില്‍ സമാപിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മഞ്ഞപ്പാറ സുരേഷ്, പുത്തൂര്‍ തുളസി, ജില്ല പ്രസിഡന്റ് ശശിധരന്‍പിള്ള, ജനറല്‍ സെക്രട്ടറി പി.രമേശ് ബാബു, സെക്രട്ടറി സജി ആര്‍ച്ചല്‍, കോര്പ്പറേഷന് പ്രസിഡന്റ് തെക്കേക്കാവ് മോഹനന് എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: