ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് വാക്സിന് മൂന്നാംഘട്ടത്തിന് മാര്‍ച്ചില്‍ തുടക്കമാകും. മൂന്നാംഘട്ടത്തില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും അമ്പത് വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിന് വിതരണം ഈ ആഴ്ച ആരംഭിക്കും. രാജ്യത്ത് ഇതുവരെ 5 കോടി പേര്‍ക്ക് വാക്സിന് നല്കി കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്.
മൂന്നാംഘട്ടത്തില്‍ 27 കോടി പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്. രാജ്യത്തെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കായി 35000 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ആവശ്യമെങ്കില്‍ തുക ഉയര്‍ത്തുമെന്ന് ധനമന്ത്രി ഉറപ്പു നല്‍കിയതായി ഹര്‍ഷ വര്ധന് അറിയിച്ചു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് രാജ്യത്തിന് നിലവില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഏഴു വാക്സിന് കൂടി വിതരണത്തിന് തയ്യാറെടുക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ മൂന്നെണ്ണം ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: