ക്രിസ്തുമതപ്രചാരകന്‍ തന്റെ ഉടമസ്ഥതയിലുള്ള കാരുണ്യ സര്‍വ്വകലാശാല നിലകൊള്ളുന്ന കോയമ്പത്തൂരിലെ ശിരുവാണിക്കടുത്തുള്ള നല്ലൂര്‍ വയല്‍ എന്ന ഗ്രാമത്തിന്റെ പേര് കാരുണ്യനഗര്‍ എന്നാക്കി മാറ്റിയതില്‍ വന്‍ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ആദായവകുപ്പ് നികുതിവകുപ്പിന്റെ റെയ്ഡ് നേരിടുന്ന പോള്‍ ദിനകരന്റെ ഉടമസ്ഥതയിലുള്ള കാരുണ്യ സര്‍വ്വകലാശാല നിലകൊള്ളുന്ന ഗ്രാമത്തിന്റെ പേരാണ് ഏകപക്ഷിയമാക്കി കാരുണ്യ നഗര്‍ എന്നാക്കി മാറ്റിയത്.
നികുതിവെട്ടിപ്പിന്റെ പേരില്‍ ദിനകരന്റെ ഉടമസ്ഥതയിലുള്ള കാരുണ്യ യൂണിവേഴ്‌സിറ്റി, ജീസസ് കാള്‍സ് മിനിസ്ട്രി, എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. ഇന്ത്യയ്‌ക്ക് പുറത്തുനിന്നും അകത്തുനിന്നും വന്‍തോതില്‍ പണം വരുന്ന രണ്ട് സ്ഥാപനങ്ങളാണ് ജീസസ് കാള്‍സ് മിനിസ്ട്രിയും കാരുണ്യ യൂണിവേഴ്‌സിറ്റിയും. ഈ രണ്ട് സ്ഥാപനങ്ങളും വിദേശനാണ്യനിയന്ത്രണച്ചട്ടം അനുസരിച്ചുള്ള എന്‍ജിഒകളാണ്. പോള്‍ ദിനകരന്റെ അപ്പന്‍ ഡിജിഎസ് ദിനകരനാണ് 1986ല്‍ ഈ സര്‍വ്വകലാശാല സ്ഥാപിച്ചത്. ഇപ്പോള്‍ 750 ഏക്കര്‍ സ്ഥലത്താണ് ഈ സര്‍വ്വകലാശാല നിലകൊള്ളുന്നത്. ഒരു ആനത്താരയുടെ ഒത്തനടുക്കാണ് സര്‍വ്വകലാശാല നിലകൊള്ളുന്നത്. 1990കളില്‍ ജീസസ് കാള്‍സിന്റെ പ്രവര്‍ത്തകര്‍ ഇതിന് ചുറ്റുമുള്ള സ്ഥലം ബലപ്രയോഗത്തിലൂടെ കയ്യടക്കുകയായിരുന്നുവെന്ന് പഴയഗ്രാമവാസികള്‍ പറയുന്നു.
ഇവിടെയുള്ള ആദിവാസികളെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതിനടുത്താണ് ജഗ്ഗി വാസുദേവിന്റെ ഈശ യോഗ സെന്‍ററും നിലകൊള്ളുന്നത്. പക്ഷെ ഈശ യോഗ കേന്ദ്രത്തിന് ആനത്താര കയ്യേറി എന്ന പേരില്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും ഇടയ്‌ക്കിടെ നോട്ടീസ് ലഭിക്കുന്നു എന്നത് ആരുടെയൊക്കെയോ രാഷ്‌ട്രീയ സ്വാധീനത്തിന്റെ തെളിവാണെന്ന് ആരോപിക്കപ്പെടുന്നു. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ആത്മീയകേന്ദ്രത്തിനെതിരെ ശക്തമായ ദുഷ്പ്രചരണവും നടക്കുന്നുണ്ട്. കാരണം ആദിവാസികളെ മതപരിവര്‍ത്തനം നടത്തുന്നതിന് തടസ്സമാണ് എന്നതു തന്നെ. ജഗ്ഗി വാസുദേവിന്റെ നല്ല പ്രവര്‍ത്തനങ്ങളെ ഇടിച്ചുതാഴ്‌ത്തുകയും ചെയ്യുന്നു.
പ്രദേശവാസികളെ മതപരിവര്‍ത്തനം ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഇപ്പോള്‍ കാരുണ്യ സര്‍വ്വകലാശാലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നിറക്കുന്നുമുണ്ട് . ഇതില്‍ പലരെയും ഈ സ്ഥലമുള്‍പ്പെടുന്ന നിയമസഭാമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുമാക്കുന്നുണ്ട്.
ഈയിടെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ദിനകരന്‍ നിര്‍ദേശിച്ച ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ഇവിടെ മത്സരിച്ചത്. പുറത്തുനിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ആ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനും ശ്രമിച്ചു. പക്ഷെ ഇവരുടെ താല്‍പര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ദിനകരനും അനുയായികള്‍ക്കും എതിരെ തിരിയുകയായിരുന്നു. സെന്‍സസ് കണക്കുകളില്‍ കൃത്രിമം കാണിക്കാനും ദിനകരന്‍ ശ്രമിച്ചതായി പറയുന്നു. ഇവിടെ ജീവിച്ചിരുന്നത് വളരെ കുറച്ച് ആദിവാസികളാണെന്ന് കാണിക്കാനായിരുന്നു ശ്രമം. ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങള്‍ ജീവിച്ചിരുന്നെങ്കിലും അവരെ നൂറില്‍ ഒതുക്കാനായിരുന്നു ശ്രമം. പക്ഷെ പ്രശ്‌നം കോടതിയിലെത്തിയപ്പോള്‍ ഇത് ആദിവാസികള്‍ സംവരണം ചെയ്ത മണ്ഡലമായി മാറ്റുകയായിരുന്നു.
ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ഇവരുടെ ശ്രമവും പാളി. എങ്കിലും ഈ ഗ്രാമത്തിന്റെ നല്ലൂര്‍വയല്‍ എന്ന പേര് കാരുണ്യനഗര്‍ എന്നാക്കി മാറ്റുന്നതില്‍ ദിനകരനും കൂട്ടരും വിജയിച്ചു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് ഇത് ചെയ്തത്. ഇവിടുത്തെ പൊലീസ് സ്റ്റേഷന്‍, പോസ്‌റ്റോഫീസ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ പേരെല്ലാം കാരുണ്യനഗര്‍ എന്നാക്കി മാറ്റിയിരിക്കുകയാണ്.
ഗ്രാമത്തിന് പഴയ പേര് തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ കുറേ നാളായി സമരം ചെയ്യുകയാണ്. ഈ സമരത്തെയെല്ലാം പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തുന്നു. പഴയ സര്‍ക്കാര്‍ ഗസറ്റില്‍ ഈ ഗ്രാമത്തിന്റെ പേര് നല്ലൂര്‍ വയല്‍ എന്നാണെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ദിനകരന്റെ സ്ഥാപനങ്ങള്‍ക്കെതിരെ ആദായനികുതിവകുപ്പ് റെയ്ഡ് വിജയിച്ചതോടെ ഈ സമരങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം ലഭിച്ചിരിക്കുകയാണ്. നല്ലൂര്‍ വയല്‍ സംരക്ഷണ സമിതി ഗ്രാമത്തിന്റെ പഴയ പേര് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പൊതുസ്ഥലത്തിന്റെയും പേര് നല്ലൂര്‍ വയല്‍ എന്നാക്കി മാറ്റാന്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്.
ഗ്രാമവാസികള്‍ നല്ലൂര്‍ വയന്‍ മീട്ട്പ്പ് കുളുവിനാര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്നുണ്ടെങ്കിലും പൊലീസ് ശക്തമായി അടിച്ചമര്‍ത്തുന്നു. പലപ്പോഴും ഈ സമരത്തിന് അനുവാദം നല്‍കുന്നുമില്ല. പക്ഷെ ഗ്രാമത്തിന്റെ പേര് മാറ്റിയ സംഭവം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ രേഖകളില്‍ നല്ലൂര്‍ വയല്‍ എന്ന പേരുള്ളതിനാല്‍ ഗ്രാമവാസികള്‍ പ്രതീക്ഷ കൈവിടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: