കൊച്ചി: ഹലാല്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതിന് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്.വി. ബാബുവിന് ജാമ്യം. അറസ്റ്റ് ചെയ്ത് പറവൂര്‍ മജിസ്ട്രേറ്റ് കോടതി ഹാജരാക്കിയ ബാബുവിന് ഫെബ്രുവരി എട്ടു വരെ ജാമ്യം അനുവദിച്ചു.
സ്റ്റേഷന് ജാമ്യം അനുവദിക്കാത്ത വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. പോലീസ് മേധാവി നല്കിയ നിര്‍ദേശ പ്രകാരമായിരുന്നു കേസെടുത്തത്. ബാബുവിന്റെ യു ട്യൂബ് വീഡിയോ പരിശോധിച്ച് സാമൂഹ്യ സ്പര്‍ധയുണ്ടാക്കുന്ന പ്രസംഗമെന്ന് ബോധ്യപ്പെട്ടതായി പറവൂര്‍ പോലീസ് രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ബാബുവിനെതിരേ കേസെടുക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഹലാല്‍ ഭക്ഷണം എന്ന പേരില്‍ മതവിശ്വാസം ഇതര മതസ്ഥരിലും അടിച്ചേല്‍പ്പിക്കുന്നുവെന്നും ഇത് സമൂഹത്തില്‍ മത സ്പര്ധയുണ്ടാക്കുന്നുവെന്നും അത്തരം ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് ഈ പ്രവണത തടയണമെന്നുമായിരുന്നു ബാബുവിന്റെ നിലപാട്.
ഐക്യവേദിയുടെ പ്രതിഷേധ ദിനത്തില്‍ത്തന്നെയുള്ള അറസ്റ്റ് സംഘടനയോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ ശത്രുത പ്രകടിപ്പിക്കലുമായി. അതിന് പോലീസിനെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. ബാബുവിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാന വ്യാപകമായി ഹിന്ദുഐക്യവേദി ആഹ്വാന പ്രകാരം പ്രതിഷേധ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: