ശിവാജിക്ക് ഒരിക്കലും മാപ്പുകൊടുക്കരുത്. അപമാനിച്ചതിന് ശിക്ഷ കൊടുക്കുക തന്നെ വേണം എന്നവര്‍ ഉറപ്പിച്ചു പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ ഔറംഗസേബിനെ ആരും ഉപദേശിക്കേണ്ട ആവശ്യം ഇല്ല തന്നെ. രാജനീതി സംബന്ധ കാര്യങ്ങളില്‍ അദ്ദേഹം ശിശു ആയിരുന്നില്ല, കൈയില്‍ കിട്ടിയ ശത്രുവിനെ ദൂരെയുള്ള സ്വതന്ത്ര രാജ്യത്തേക്കയക്കാന് മാത്രം വിഡ്ഢിയായിരുന്നില്ല ബാദശാഹ. പിന്നെ താമസിപ്പിക്കാനുള്ള കാരണം അപവാദമില്ലാതെ ശിവാജിയെ എങ്ങനെ നശിപ്പിക്കാം ഈ വിഷയത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു.
ആ സമയത്ത് ശിവാജിയും എല്ലാവരോടും പറയുന്നുണ്ടായിരുന്നു. എനിക്ക് വാക്ക് തന്ന് ഇവിടെ വിളിച്ചുവരുത്തിയതിനുശേഷം നിങ്ങളുടെ ബാദശാഹ വാക്ക് പാലിക്കുന്നില്ല. രാജധാനിയില്‍ ഈ വിഷയത്തില്‍ എല്ലാവരും ബാദശാഹ വാക്കു പാലിക്കാത്തത് ശരിയായില്ല എന്ന അഭിപ്രായക്കാരായിരുന്നു. ഇതു കേള്‍ക്കേണ്ടി വരുന്നതില്‍ ഔറംഗസേബിന് മനഃസ്ഥാപമുണ്ടായിരുന്നു. അവസാനം ഔറംഗസേബും ഒരു തീരുമാനത്തിലെത്തി. താമസിയാതെ ശിവാജിയെ വധിക്കണമെന്ന്. നഗരസുരക്ഷാ പ്രമുഖനായ പോളാദഖാന്‍ സൂചനകൊടുത്തു, ശിവാജിയെ ആഗ്രാകോട്ടയുടെ പ്രമുഖനായ രാദ-അന്ദാജഖാനെ ഏല്‍പ്പിക്കാന്‍. ആരെയെങ്കിലും കൊന്ന് കാക്കയ്ക്കും കഴുകനും കൊടുക്കണമെങ്കില്‍ അന്ദാജഖാനെയാണ് ഏല്‍പ്പിക്കുക. ഇത് എല്ലാവര്ക്കും അറിയാവുന്നതാണ്. അഹോ എന്തൊരു ഭയങ്കരമായ ആപത്ത്!! ഇനിയെന്തായിരിക്കും ഗതി? സ്വരാജ്യത്തിന്റെ പുണ്യം അവസാനിച്ചൊ? ജീജാബായി പുത്രവിയോഗംകൊണ്ട് മരിക്കുമോ? ശിവാജിയില്‍ ഭവാനിദേവിക്കുണ്ടായിരുന്ന കൃപാ അവസാനിച്ചോ? അഹോ നിര്‍ഭാഗ്യം.
ഈ വിവരം രാമസിംഹനറിഞ്ഞു. അച്ഛന്റെ ആജ്ഞയുണ്ടായിരുന്നു, അദ്ദേഹം വാക്കു കൊടുത്തിട്ടുണ്ട് ശിവാജിയുടെ ഒരു രോമത്തിനുപോലും ഹാനി സംഭവിക്കില്ലെന്ന്. അതുപോലെ ശിവാജിയെ രക്ഷിക്കണം. രാമസിംഹന് ക്രോധവും ദുഃഖവും കൊണ്ട് ദൃഢനിശ്ചയമെടുത്തു എഴുന്നേറ്റ് നേരെ മീരബക്ഷമഹമ്മദ്-അമീന്ഖാന്റെ അടുത്തുപോയി. രാജസഭയില്‍ അമീര്ഖാന് വിശേഷസ്ഥാനം ഉണ്ടായിരുന്നു. രാമസിംഹന് വികാരഭരിതനായി പറഞ്ഞു-ശിവാജിയെ വധിക്കാന്‍ ബാദശാഹ ആജ്ഞ കൊടുത്തതായി കേള്‍ക്കുന്നു. ശിവാജി എന്റെ അച്ഛന്റെ വാക്കില്‍ വിശ്വസിച്ചാണ് ഇവിടെ വന്നിരിക്കുന്നത്. ശിവാജിയുടെ ഒരു രോമത്തിനുപോലും കേടുവരാതെ രക്ഷിക്കണമെന്ന് അച്ഛന്റെ ആജ്ഞയുണ്ട്. ശിവാജിയെ വധിക്കുന്നതിനു മുന്‍പ് നിങ്ങള്‍ എന്നെ കൊല്ലൂ. അതിനുശേഷം ബാദശാഹ ഇഷ്ടംപോലെ ചെയ്യട്ടെ.
രാമസിംഹന് പറഞ്ഞതിന്റെ ആന്തരാശയം അമീര്ഖാന് മനസ്സിലായി. വിവേകശാലിയായ ഖാന് രാമസിംഹനില് വിശേഷ പ്രീതിയുണ്ടായിരുന്നു. പെട്ടെന്ന് അമീര്ഖാന് ഔറംഗസേബിന്റെ അടുത്തു ചെന്ന് രാമസിംഹന്റെ അഭിപ്രായം പറഞ്ഞു.
അതുകേട്ട് ഔറംഗസേബ് ആശ്ചര്യപ്പെട്ടു. രാമസിംഹന്, പറഞ്ഞതിന്റെ താല്‍പ്പര്യം, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം ശിവാജിയെ തൊടാനനുവദിക്കില്ല എന്നല്ലേ!
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: