കാസര്‍കോട്: ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറാനാവാതെ സ്വകാര്യ ബസ് മേഖല. യാത്രക്കാരുടെ കുറവ് തന്നെയാണ് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കാണ് സ്വകാര്യ ബസുകളുടെ യാത്രയ്ക്ക് കാരണം. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജില്ലയിലെ ഭൂരിഭാഗം ബസുകളും ഇപ്പോള്‍ നിരത്തിലിറങ്ങുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ നഷ്ടങ്ങളുടെ കണക്കുമാത്രമാണ് എന്നും ഇവര്‍ക്ക് ബാക്കി.
കൊവിഡിന് മുമ്പ് 1200 ബസുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ ഏകദേശം 700 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ജീവനക്കാര്‍ക്ക് ചെറിയ വരുമാനമാര്‍ഗമെന്ന നിലയിലാണ് പല ബസുകളും സര്‍വീസ് തുടരുന്നത്. ചില ദിവസങ്ങളില്‍ ഡീസല്‍ അടിച്ചുകഴിഞ്ഞാല്‍ ജീവനക്കാര്‍ക്ക് കൂലിപോലും നല്കാന് കഴിയാത്ത സ്ഥിതിയാണുള്ളത്.
ഞായറാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അവധിയായതിനാല്‍ വിരലില്‍ എണ്ണാവുന്ന ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതും ഉച്ചവരെ മാത്രം. ഞായറാഴ്ചകളില്‍ വൈകിട്ട് വരെ സര്‍വ്വീസ് നടത്തുന്നത് അപൂര്‍വ്വം ബസ്സുകളാണ്. മറ്റു ദിവസങ്ങളില്‍ വൈകീട്ട് ഏഴുവരെ മാത്രമാണ് സര്‍വീസ് ഉള്ളത്. ഏഴിന് ശേഷമുള്ള രാത്രി സര്‍വീസ് പൂര്‍ണമായും നിലച്ചു.
കൊവിഡ് പ്രതിസന്ധി മൂലം സര്‍ക്കാര്‍ നികുതി അടയ്ക്കാനുള്ള സമയം ജനുവരി 31 വരെയായിരുന്നത് നീട്ടിനല്‍കിയത് ചെറിയ ആശ്വാസം നല്‍കുന്നതാണ്. 2020 ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെയുള്ള വാഹന നികുതിയാണ് ഈ മാസം 15 വരെ വീണ്ടും നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: