ചവറ: പോക്സോ കേസിലെ പ്രതി തീകൊളുത്തി ജീവനൊടുക്കി. പന്മന ചിറ്റൂര്‍ സ്വദേശിയാണ് മരിച്ചത്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കുടുംബവഴക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മൂന്നുവയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മരുമകള്‍ ഇയാള്‍ക്കെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.
തുടര്‍ന്ന് പരാതി ചൈല്‍ഡ് ലൈന്‍ ചവറ പോലീസിന് കൈമാറി. പരാതില്‍ പോലീസ് കേസെടുത്തെങ്കിലും കുടുംബവഴക്ക് നിലവിലുള്ളതിനാല്‍ വിശദമായ അന്വേഷണം നടക്കുകയായിരുന്നു. ബുധനാഴ്ച രാത്രി രണ്ടോടെ വീട് സ്ഫോടനത്തോടെ കത്തുന്നതു കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആലപ്പുഴമെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യാക്കുറുപ്പ് വീടിന്റെ ചുവരിലും പുറത്തുള്ള ഗേറ്റിലും ഒട്ടിച്ചുവച്ചിരുന്നു. ചവറ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: