കൊല്ലം: മന്തുരോഗ വിമുക്തജില്ലയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കുട്ടികളില്‍ മന്തുരോഗമില്ലെന്ന് ഉറപ്പാക്കുന്നതിനായി രാത്രികാല മന്തുരോഗ രക്തപരിശോധന ആരംഭിച്ചു. രോഗവ്യാപനസാധ്യത നിര്‍ണയിക്കാനായി തെരഞ്ഞെടുക്കപ്പെട്ട 16 കേന്ദ്രങ്ങളിലാണ് ജില്ലാ ആരോഗ്യവകുപ്പും ജില്ലാവെക്ടര്‍ കണ്ട്രോള് യൂണിറ്റും പരിശോധന തുടങ്ങിയത്.
ഓരോ കേന്ദ്രത്തിന്റെ പരിധിയിലും രാത്രി 8.30 മുതല്‍ 10.30 വരെ അഞ്ചിനും ഒന്‍പതിനുമിടയിലുള്ള 50 കുട്ടികളുടെ രക്തപരിശോധനയാണ് നടത്തുന്നത്. പരവൂര്‍, കുളക്കട, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം 210 രക്ത സാമ്പിളുകള്‍ ഡിവിസിയു ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
പരവൂരില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഒ. ഷൈലജ ഉദ്ഘാടനം ചെയ്തു. ഡിവിസിയു ബയോളജിസ്റ്റ് സജു തേര്‍ഡ് ക്ലാസ്സെടുത്തു. പുനലൂര്‍ അഷ്ടമംഗലം, കലിങ്കിന്മുകള് എന്നിവിടങ്ങളില്‍ കൗണ്‍സിലര്‍മാരായ പൊടിയന്‍പിള്ള, ജയപ്രകാശ് എന്നിവരും കുളക്കടയില്‍ ഗ്രാമ, ബ്ലോക്ക് അംഗങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: