ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമെന്ന് സംശയം. ഗ്രേറ്റ തന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സംശയം ഉടലെടുത്തിരിക്കുന്നത്.
ഗ്രെറ്റ തന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍കിറ്റിന് പിന്നില്‍ കാനഡയിലെ ഖാലിസ്ഥാന്‍ സംഘടനയാണെന്നാണ് ദല്‍ഹി പോലീസിന്റെ വിലയിരുത്തല്‍. ഇതിന്റെ വിശദാംശങ്ങള്‍ തേടി ഗൂഗിളിന് ദല്‍ഹി പോലീസ് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലിങ്കിനെ ടൂള്‍കിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. ഇതുസംബന്ധിച്ചാണ് ദല്‍ഹി പോലീസ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ദല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഗ്രേറ്റയ്ക്കെതിരെ കേസെടുത്തിട്ടില്ല. ഖാലിസ്ഥാന്‍ അനുകൂല സംഘടനയാണ് ടൂള്‍കിറ്റ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ പ്രവീര്‍ രഞ്ജന്‍ അറിയിച്ചു.
അതേസമയം ഗ്രെറ്റ തന്‍ബര്‍ഗിന് പിന്നാലെ തനിക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നതായി ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദര്‍ശ് പ്രതാപ് അറിയിച്ചു. താനാണ് കര്‍ഷക സമരങ്ങളെ കുറിച്ച് ഗ്രേറ്റയ്ക്ക് വിവരം നല്‍കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ തനിക്കെതിരെ ഭീഷണി ഉയര്‍ത്തിയിരുന്നതെന്നും ആദര്‍ശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: