ഡാലസ്: ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് 13,000 ജീവനക്കാർക്ക് ഫർലെ നോട്ടീസ് നൽകി. ജീവനക്കരെ ലെ ഓഫ് ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്. ലെ ഓഫിന് 60 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം.
കടുത്ത സമ്പത്തിക പ്രതിസന്ധിയാണ് അമേരിക്കൻ എയർലൈൻസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കാൻ കാരണമായത്. കൊവിഡ് വ്യാപനത്തെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു. ഇത് സാമ്പത്തിക ബാധ്യത കൂടുന്നതിന് കാരണമായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഫെഡറൽ സർക്കാർ നൽകി വന്നിരുന്ന സാമ്പത്തിക സഹായം മാർച്ച് 31ന് അവസാനിക്കുന്നതും ജീവനക്കാരെ ഒഴിവാക്കുന്നതിന് കാരണമായി.
സർക്കാർ ആനുകൂല്യം പുനഃസ്ഥാപിക്കുകയാണെങ്കിൽ തീരുമാനം പുനഃപരിശോധിക്കുമെന്ന് സിഇഒ ഡഗ്‌പാർക്കർ പ്രസിഡന്റ് റോബർട്ട് എന്നിവർ പറഞ്ഞു. ജീവനക്കാരെ വെട്ടികുറയ്‌ക്കുന്നതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം എയർലൈൻസിന് 8.9 ബില്യൺ ഡോളറായിരുന്നു നഷ്ടം. ഡിസംബർ മുതൽ മാർച്ച് വരെ 3.1 ബില്യൺ സ്റ്റിമുലസ് ഗ്രാന്റുസും ലോണും സർക്കരിൽ നിന്നും ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: