വാഷിംഗ്ടണ്‍ : ഇന്ത്യയുടെ പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചുകൊണ്ട് അമേരിക്ക. ഇന്ത്യന്‍ വിപണികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള നടപടികളെ സ്വാഗതം ചെയ്യുന്നെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കും. നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധങ്ങളും സംശയങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യക്ക് സാധ്യമാകുമെന്നാണ് വിശ്വാസമെന്നും അമേരിക്കന്‍ വക്താവ് പറഞ്ഞു. സമാധാനപരമായ പ്രതിഷേധം ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് അംഗീകരിക്കുന്നതായും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം കാര്‍ഷിക സമരവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചു. കാനഡ, അമേരിക്ക, യു.കെ., ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ചില ഇന്ത്യന്‍ വംശജരുടെ സംഘടനകള്‍ മാത്രമാണ് കാര്‍ഷിക സമരങ്ങളെ പിന്തുണച്ച് പ്രതിഷേധങ്ങള്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: