തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് ഇന്നും തുടർന്നു. 320 രൂപ കുറഞ്ഞ് 35,480 രൂപയാണ് പവന് ഇന്നത്തെ വില. ഇതോടെ സ്വർണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് എത്തി. കഴിഞ്ഞ ദിവസം 35,800 രൂപയായിരുന്നു സ്വർണത്തിന്റെ വില.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ സ്വർണത്തിന് ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇതും അന്താരാഷ്ട്ര സ്വർണവിലയിലുണ്ടായ കുറവും രൂപ കരുത്താർജിച്ചതുമാണ് വില കുറയാൻ കാരണമായത്. അമേരിക്കയിൽ ബോണ്ടിൽ നിന്നുള്ള ആദായം വർധിച്ചതോടെയാണ് ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായത്.
2020 ജൂൺ 20നാണ് 35,400 നിലവാരത്തിൽ സ്വർണവിലയെത്തിയത്. ഇതിന് ശേഷം സ്വർണവിലയിൽ വലിയ കുതിപ്പാണ് ദൃശ്യമായത്. ഓഗസ്റ്റിൽ 42,000 രൂപ വരെ എത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: