ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വമ്പന്‍ വിജയം. എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് സതാംപ്റ്റണെ പരാജയപ്പെടുത്തി. ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയത്തിന്റെ റെക്കോഡിനൊപ്പം എത്തി. വാന്‍ ബിസാക്ക, റാഷ്ഫോര്‍ഡ്, കവാനി, മാര്‍ഷ്യല്‍, മക്ടോമിനെ, ബ്രൂണോ ഫെര്‍ണാണ്ടസ്, ഡി. മാര്‍ഷ്യല്‍, ഡി. ജെയിംസ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ഒരു ഗോള്‍ സതാംപ്റ്റണ് താരം ബെഡ്നാറക്കിന്റെ സംഭാവനയായിരുന്നു.
പ്രീമിയര്‍ ലീഗില്‍ 2019 ലും 1995 ലും ഒരു ടീം എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക്് ജയിച്ചിട്ടുണ്ട്. 2019 ല്‍ സതാംപ്റ്റണ് 9-0 ന് ലെസ്റ്റര്‍ സിറ്റിയോടെ തോറ്റു. ഇതോടെ പ്രീമിയര്‍ ലീഗില്‍ രണ്ട് തവണ 9-0 ന് തോല്‍ക്കുന്ന ഏക ടീമായി സതാംപ്റ്റണ്. 1995 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതേ സ്കോറിന് ഇപ്സ്വിച്ചിനെ തോല്‍പ്പിച്ചിരുന്നു. ഇതോടെ രണ്ട് തവണ 9-0 ന് ജയിക്കുന്ന ഏക ടീമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: