കൊല്ലം : അക്ഷയ കേന്ദ്രങ്ങള്‍ക്കായുള്ള ടെസ്റ്റില്‍ ഹിന്ദുമത വിദ്വേഷം ജനിപ്പിക്കുന്ന ചോദ്യം ചോദിച്ചതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിച്ച് കെല്‍ട്രോണ്‍. ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് എന്നതായിരുന്നു ചോദ്യം. വിഷ്ണു, ശിവന്‍, ബ്രഹ്മാവ്, ഇന്ദ്രന്‍ എന്നിവരുടെ പേരാണ് ഓപ്ഷനായി നല്‍കിയിരുന്നത്.
കൊല്ലം പള്ളിമണ്‍ അക്ഷയകേന്ദ്രത്തിനായി അപേക്ഷിച്ചവര്‍ക്ക് നടന്ന ടെസ്റ്റിലാണ് വിവാദ ചോദ്യം. ഈ ചോദ്യത്തിലൂടെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുവാന്‍ ബോധപൂര്‍വമായ ഒരു ഉദ്ദേശ്യവും കെല്‍ട്രോണിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലന്ന് പത്രക്കുറിപ്പിലൂടെ കെല്‍ട്രോണ്‍ അറിയിച്ചു.
ക്വെസ്റ്റന്‍ബാങ്ക് തയ്യാറാക്കുവാന്‍ ഏജന്‍സിയെ ഏല്‍പ്പിക്കുകയും മുകളില്‍ പരാമര്‍ശിച്ച ചോദ്യം ശ്രദ്ധയില്‍പെടാതെ പരീക്ഷയില്‍ ഉള്‍പ്പെടുകയുമാണുണ്ടായതെന്നാണ് വിശദീകരണം.
ചോദ്യം ഏതെങ്കിലും തരത്തില്‍ മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍െ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ ഇനിയുള്ള പരീക്ഷകളില്‍ നിന്ന് ഒഴിവാക്കുവാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞു. കെല്‍ട്രോണ്‍ എം ഡി ടി ആര്‍ ഹേമലത ജന്മഭൂമിയോട് പറഞ്ഞു.
ഇതേതരത്തിലുള്ള ചോദ്യങ്ങള്‍ ഭാവിയിലുള്ള പരീക്ഷകളില്‍ ചോദിക്കാതിരിക്കുവാനുള്ള ജാഗ്രതയും കെല്‍ട്രോണിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഉറപ്പ് നല്‍കുന്നു. ഈപിഴവ് സംഭവിച്ചതിന്മേല്‍ നടപടി സ്വീകരിച്ചു കഴിഞ്ഞതായും ഹേമലത അറിയിച്ചു.
രണ്ട് വര്‍ഷത്തിന് മുന്‍പ് കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയാണ് നടന്നത്. ഇ പരീക്ഷയുടെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ നല്‍കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി ലഭിക്കുന്നത്.
സംസ്ഥാനത്ത് നാല് വരെയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കായുള്ള ടെസ്റ്റ് നടക്കുന്നത്. പ്ലസ്ടു/പ്രീഡിഗ്രി യോഗ്യതയുള്ള പതിനെട്ടു വയസ്സ് കഴിഞ്ഞവരെയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിഗണിക്കുക. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഉയര്‍ന്ന യോഗ്യതയ്‌ക്കനുസരിച്ച് മുന്‍ഗണന ലഭിക്കും. സാങ്കേതിക മികവ് ആവശ്യമായ സ്ഥാപനം ഇത്തരം ചോദ്യം ചോദിച്ചതിന്‍രെ യുക്തി ചോദ്യം ചെയ്യപ്പെട്ടപ്പോളാണ് വിശദീകരണവുമായി കെല്‍ട്രോണ്‍ എത്തിയത്.
‘അക്ഷയ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്ഷയ സ്‌റ്റേറ്റ്ഓഫീസിന്റെ മേല്‍ നോട്ടത്തില്‍കഴിഞ്ഞ എതാനും വര്‍ഷങ്ങളായി കെല്‍ട്രോണ്‍ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് പരീക്ഷനടത്തുന്നുണ്ട്. ഇതിനിടയില്‍ പതിനായിരത്തില്‍പ്പരം ആളുകള്‍ക്ക ്കെല്‍ട്രോണ്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തിക്കഴിഞ്ഞു. ഈ പരീക്ഷക്ക്‌ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ്. ഈവിഷയങ്ങളില്‍ തയ്യാറാക്കിയിരിക്കുന്ന ആയിരക്കണക്കിന് ചോദ്യങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുന്ന 40 ചോദ്യങ്ങളാണ് ഒരു ഉദ്യോഗാര്‍ത്ഥിയോടെ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസംകൊല്ലത്തുനടന്ന അക്ഷയതിരഞ്ഞെടുപ്പ് പരീക്ഷയില്‍ പുരാതന ഇന്ത്യന്‍ചരിത്രം (Ancient Indian History) എന്നവിഷയത്തിലെ വേദസംസ്‌കാരവും മതങ്ങളും (Vedic Culture and Religious Movement) എന്നവിഭാഗത്തില്‍നിന്നും ഉള്‍പ്പെടുത്തിയ ഒരുചോദ്യം ചിലതെറ്റിധാരണകള്‍ ഉണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടു. രണ്ടായിരത്തോളംവരുന്ന ക്വെസ്റ്റന്‍ബാങ്ക് തയ്യാറാക്കുവാന്‍ കെല്‍ട്രോണ്‍ ഒരുഏജന്‍സിയെ ഏല്‍പ്പിക്കുകയും മുകളില്‍ പരാമര്‍ശിച്ച ചോദ്യം കെല്‍ട്രോണിന്റെ ശ്രദ്ധയില്‍പെടാതെ പരീക്ഷയില്‍ ഉള്‍പ്പെടുകയുമാണുണ്ടായത്’ പത്രക്കുറിപ്പില്‍ കെല്‍ട്രോണ്‍ വിശദമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: