ജിന്ദ് : ഹരിയാന കിസാന്‍ മഹാപഞ്ചായത്തിനിടെ യൂണിയന് നേതാക്കള്‍ കയറിയ വേദി തകര്‍ന്ന് വീണു. ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികായത്ത് ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇരുന്ന വേദിയാണ് തകര്‍ന്നത്.
ഇതോടെ രാകേഷ് തികായത് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നവര്‍ താഴേക്ക് വീണു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സ്റ്റേജ് തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഹരിയാന ഖാപ് ആണ് കിസാന്‍ പഞ്ചായത്ത് സംഘടിപ്പിച്ചത്. കര്‍ഷക നിയമത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആളുകളെ കൂട്ടുന്നതിനായാണ് ജിന്ദില്‍ യോഗം സംഘടിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: