ന്യൂദല്‍ഹി : സ്വേച്ഛാധിപതികളുടെ പേരുകള്‍ എമ്മിലാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വായടപ്പിച്ച് സോഷ്യല്‍ മീഡിയ. സ്വേച്ഛാധിപതികളുടെ പേര് എം അക്ഷരത്തിലാണെന്നതിന്റെ കാരണം മുതുമുത്തച്ഛന് മോത്തിലാല്‍ നെഹ്റുവിനോട് ചോദിക്കുന്നതാണ് ഉചിതമെന്നാണ് സമൂഹ മാധ്യമങ്ങളിലെ പരിഹാസം.
ഇടനിലക്കാര്‍ ദല്‍ഹിയില്‍ നടത്തി വരുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ മോദിയെ വിമര്‍ശിക്കാനുള്ള രാഹുലിന്റെ ശ്രമമാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയത്. ഇത്രയധികം സ്വേച്ഛാധിപതികള്‍ക്ക് എന്തുകൊണ്ടാണ് എം ല്‍ തുടങ്ങുന്ന പേരുകള്‍ ഉള്ളതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇതോടൊപ്പം മാര്‍കോസ്, മുസോളിനി, മിലോസേവിച്ച്, മുബാറക്, മൊബൂട്ടു, മുഷര്‍റഫ്, മൈകോംബെറോ എന്നീ ലോകത്തെ സ്വേച്ഛാധിപതികളുടെ പേരുകളും രാഹുല്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇതിന്റെ ശരിക്കുമുള്ള കാരണം അറിയണമെങ്കില്‍ നെഹ്റുവിന്റെ പിതാവും മുതുമുത്തച്ഛനുമായ മോത്തിലാല്‍ നെഹ്റുവിനോട് ചോദിക്കുന്നതാണ് നല്ലതെന്നാണ് സോഷ്യല്‍ മീഡിയ തിരിച്ചടിച്ചത്.
പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഏന്നാണ്. എം എന്ന അക്ഷരത്തിലല്ല ഇത് തുടങ്ങുന്നത്. ഈ ട്വീറ്റിലൂടെ നമ്മുടെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയേയും രാഹുല്‍ അധിക്ഷേപിച്ചെന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ പേര് എമ്മിലാണ് തുടങ്ങുന്നതെന്ന് രാഹുല്‍ ഒാര്‍മ്മയില്ലേയെന്നും സോഷ്യല്‍ മീഡിയ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: