ന്യൂദല്‍ഹി: രണ്ടുമാസത്തിലേറെയായി ദല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരത്തെ പിന്തുണച്ച് എത്തിയ അന്താരാഷ്‌ട്ര പോപ് താരം റിഹാനയോട് തിരിച്ചു ചോദ്യമുന്നയിച്ച് ബിജെപി നേതാവും എംപിമായുമായ മനോജ് തിവാരി. രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണിത്. സമരക്കാര്‍ പൊലീസുകാരനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. ‘നിങ്ങള്‍ എവിടെയായിരുന്നു’ എന്ന റിഹാനയുടെ ഗാനം പശ്ചാത്തല സംഗീതമായി വീഡിയോയ്‌ക്ക് ഒപ്പമുണ്ട്.
നിങ്ങള്‍ എവിടെയായിരുന്നു റിഹാന എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നമുക്ക് ഇതേക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും ബിജെപി എംപി ട്വീറ്റില്‍ പറയുന്നു. നൂറ് ദശലക്ഷം ഫോളവര്‍മാരാണ് 32-കാരിയായ റിഹാനയ്‌ക്ക് ട്വിറ്ററിലുള്ളത്. ദല്‍ഹിക്കു ചുറ്റുമുള്ള ഇന്റര്‍നെറ്റ് ഇന്ത്യ വിച്ഛേദിച്ചു എന്ന സിഎന്‍എനിന്റെ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു ഇടനിലക്കാര്‍ക്ക് പിന്തുണയുമായി റിഹാന എത്തിയത്.
‘എന്തുകൊണ്ട് ഇതേപ്പറ്റി നാം സംസാരിക്കുന്നില്ല’ എന്നായിരുന്നു ട്വീറ്റില്‍ ചോദിച്ചിരുന്നത്. തൊട്ടുപിന്നാലെ റിഹാനയുടെ ട്വീറ്റിന് പ്രതികരണവുമായി നടി കങ്കണ റണൗട്ട് എത്തിയിരുന്നു. അവര്‍ കര്‍ഷകരല്ലെന്നും ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരായതുകൊണ്ടാണ് ആരും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാത്തത് എന്നും കങ്കണ തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: