ബെംഗളൂരു: അയോധ്യ രാമജന്മഭൂമി ക്ഷേത്ര നിര്‍മാണ നിധി ശേഖരണ വാഹനത്തിനു നേരെ ആക്രമണം നടത്തിയ കേസില്‍ ഏഴു പേരെ എസ്ജി പാളയ പോലീസ് അറസ്റ്റു ചെയ്തു. അദ്നാന്, അഹമ്മദ് പാഷ, അബ്ദുള്‍ ഗൗസ്, മുഹമ്മദ്, ഷാബിര്‍, സയ്ദ് സുഹൈല്‍, സയ്ദ് അക്മല്‍ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും 25-30 വയസിനിടയിലുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ബിസ്മില്ല നഗറില്‍ വച്ചായിരുന്നു ആക്രമണം. പ്രദേശത്തു കൂടി കടന്നു പോയ നിധിശേഖര വാഹനത്തിനു നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. വാഹനത്തിനു കേടുപാടുകള്‍ സംഭവിക്കുകയും വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തിങ്കളാഴ്ചയാണ് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തത്. ഏഴുപേരെയും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: