ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ഇടനിലക്കാരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ത്തിരിക്കുന്ന പഞ്ചാബി നടന്‍ ദീപ് സിദ്ദു അടക്കമുള്ളവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദല്‍ഹി പൊലീസ്. ദീപ് സിദ്ദുവിന്റെയും മറ്റ് മൂന്ന് പേരുടെയും അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റ് നാലുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് അന്‍പതിനായിരവും നല്‍കും. 26ന് നടന്ന സംഘര്‍ഷങ്ങളില്‍ പങ്കുള്ള ജഗ്ബീര്‍ സിംഗ്, ബൂട്ടാ സിംഗ്, സുഖ്‌ദേവ് സിംഗ്, ഇഖ്ബാല്‍ സിംഗ് എന്നിവരാണ് ഇവര്‍. ദല്‍ഹി പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് ദീപ് സിദ്ദു ഒളിവില്‍ പോയത്.
ദല്‍ഹി പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ചായിരുന്നു ഇടനിലക്കാരുടെ ട്രാക്ടര്‍ റാലി വഴിമാറി ദല്‍ഹി നഗരത്തില്‍ പ്രവേശിച്ചതും ഒരുസംഘം ചെങ്കോട്ടയിൽ അതിക്രമിച്ചുകയറി നാശനഷ്ടങ്ങളുണ്ടാക്കിയതും. അക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന 12 പേരുടെ ചിത്രങ്ങള്‍ ദല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടുണ്ട്.
ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളിൽ ബന്ധപ്പെട്ട് 44 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. 122 പേര്‍ പൊലീസ് പിടിയിലായി. ഇടനിലക്കാരുടെ നിരവധി നേതാക്കള്‍ക്കെതിരെയും കേസുകളുണ്ട്. റാലിക്കിടയിലെ പ്രക്ഷോഭകന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ശശി തരൂര്‍ എംപി അടക്കമുള്ള പ്രമുഖര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: