കോട്ടയം: ഇടതുപക്ഷ സര്‍ക്കാരിന്റെ പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളോടുള്ള വഞ്ചനക്കെതിരെ പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ധര്‍ണ നടത്തി. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.കെ. റെജി ഉദ്ഘാടനം ചെയ്തു.
പട്ടിക വിഭാഗങ്ങള്‍ക്ക് ഭൂമി,വീട് ,വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി വികസനത്തിന് അനുവദിച്ച പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാതെ അട്ടിമറിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും വിതരണം ചെയ്യാതെ പട്ടികജാതി വിദ്യാര്‍ത്ഥികളോട് കടുത്ത അവഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. പ്രദീപ് അദ്ധ്യക്ഷനായി.
പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സിന്ധു ബി. കോതശ്ശേരി, ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് വാസു, സനു ശങ്കര്‍, ദിലീപ്, ബിനീഷ്, അജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: