കൊട്ടാരക്കര: കൊട്ടാരക്കര പുലമണ്‍ തോട് നാളുകള്‍ കഴിയുംതോറും മാലിന്യം നിറഞ്ഞ് ഇല്ലാതായികൊണ്ടിരിക്കുകയാണ്. മാലിന്യം പേറി ഒഴുകേണ്ട ഗതികേടില്‍ നിന്നും പുലമണ്‍ തോടിന് ഇനി എന്നാണ് മോചനമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. പദ്ധതികള്‍ അനവധി ഉണ്ടായി. പക്ഷേ യാതൊന്നും തന്നെ പ്രാവര്‍ത്തികമായില്ല.
മീന്‍പിടി പാറയില്‍ ടൂറിസത്തിന് അവസാന മിനുക്കുപണികള്‍ നടക്കുമ്പോഴും തൊട്ടു താഴെ നഗരത്തില്‍ പുലമണ്‍തോട് കൈയേറ്റവും മാലിന്യനിക്ഷേപവും മൂലം മൃത പ്രായമായിരിക്കുന്നു.
തോട് കൈയേറി ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ അധികാരികള്‍ക്ക് ആയിട്ടില്ല. ചിലര്‍ക്കെതിരെ കോടതി നടപടികള്‍ പുറപ്പെടുവിച്ചെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് 2018-ലെ ഹരിതകേരളം പദ്ധതിയില്‍ പ്രഖ്യാപിച്ച പുലമണ്‍ തോടിന്റെ നവീകരണത്തിനായി വകയിരുത്തിയ 13.92 കോടി എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല.
തോട് കടന്നുപോകുന്ന കൊട്ടാരക്കര നഗരസഭ, കുളക്കട, മൈലം, മേലില എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കൊട്ടാരക്കര നഗരസഭ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷേ നാളിതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: