ന്യൂദല്‍ഹി:വിദേശത്തുനിന്നും വരുന്ന പ്രവാസികള്‍ക്ക് അവരുടെ വിരമിക്കല്‍ അക്കൗണ്ടുകളിലെ ആര്‍ജിത വരുമാനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിലുള്ള പ്രയാസങ്ങള്‍ നീക്കുന്നതിനായി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതിന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ആര്‍.ഇ.ഐ.ടി/ഇന്‍വിറ്റ് എന്നിവയ്‌ക്ക് നല്‍കുന്ന ലാഭവിഹിതങ്ങളെ ടി.ഡി.എസില്‍ നിന്നും ഒഴിവാക്കുന്നതിനും ഇത് നിര്‍ദ്ദേശിക്കുന്നു. വിദേശത്തുള്ള നിക്ഷേപകരുടെ ആസ്തികള്‍ക്കും ഓഹരികള്‍ക്കും അവരുടെ ലാഭവരുമാനത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നികുതി കുറയ്‌ക്കാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ലാഭവരുമാനത്തിലെ മുന്‍കൂര്‍ നികുതി ബാദ്ധ്യത ലാഭവിഹിതത്തിന്റെ പ്രഖ്യാപനത്തിനോ വിതരണത്തിനോ ശേഷം മാത്രമേ ഉദിക്കുന്നുള്ളുന്നുവെന്നും ബജറ്റ് പറയുന്നു. ഓഹരി കൈവശമുള്ളവര്‍ക്ക് മുന്‍കൂര്‍ നികുതി നല്‍കുന്നതിനായി കൃത്യമായ ലാഭവരുമാനം കണക്കാക്കാന്‍ കഴിയാത്തതുകൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാണ്ടി.
പശ്ചാത്തല സൗകര്യമേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വിദേശ ഫണ്ടിംഗ് തടയുക, വാണിജ്യപരമായ പ്രര്‍ത്തനങ്ങളിലും പശ്ചാത്തല സൗകര്യമേഖലയിലെ നേരിട്ടുള്ള നിക്ഷേപത്തിലുമുള്ള നിയന്ത്രണങ്ങള്‍ പോലുള്ള ചില വ്യവസ്ഥകളില്‍ ഇളവുകള്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. സീറോ കൂപ്പണ്‍ ബോണ്ടുകള്‍ പുറത്തിറക്കി പശ്ചാത്തലമേഖലയില്‍ ഫണ്ടിംഗ് അനുവദിക്കുന്നതിനായി അവയിലൂടെ പണംകണ്ടെത്തുന്നതിന് യോഗ്യത നേടുന്നതിനായി വിജ്ഞാപനം ചെയ്തിട്ടുള്ള പശ്ചാത്തല വായ്പാ ഫണ്ട് രൂപീകരിക്കുന്നതിന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: