കൊല്ലം: അയോധ്യ ശ്രീരാമതീര്ത്ഥക്ഷേത്രനിര്മാണ ധനസംഗ്രഹ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഗൃഹസമ്പര്‍ക്കത്തിന് തുടക്കമായി. ശ്രീരാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുന്നതിനുള്ള ധനസമാഹരണത്തില്‍ പങ്കാളികളാകാനുള്ള അവസരത്തെ ഭക്തിപൂര്‍വമാണ് ജില്ലയിലെ ജനങ്ങള്‍ ഏറ്റെടുത്തത്. ജില്ലയിലെ 1500 വാര്‍ഡുകളിലും രൂപീകരിച്ച സമിതികളുടെ നേതൃത്വത്തില്‍ സമ്പര്‍ക്കവും നിധിശേഖരണവും സംഘടിപ്പിച്ചു.
കൊല്ലം വിഭാഗിന്റെ നിധിശേഖരണ ഉദ്ഘാടനം പൊയിലക്കട ജി. രാജന്നായരില് നിന്നും തുക ഏറ്റുവാങ്ങി വിഭാഗ് കാര്യവാഹ് വി. മുരളീധരന് നിര്‍വഹിച്ചു. മുണ്ടയ്ക്കല്‍ രാജു, ഓലയില്‍ ഗോപന് എന്നിവര്‍ സംബന്ധിച്ചു. കച്ചേരി ഡിവിഷനിലെ ആദ്യനിധി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അനന്തശങ്കരനില് നിന്നും ഏറ്റുവാങ്ങി. മഹാനഗര്‍ പ്രചാര്‍ പ്രമുഖ് രഞ്ജന്‍, എം.എസ്.ലാല്‍, രഘുനാഥ് എന്നിവര്‍ സംബന്ധിച്ചു.
പുനലൂര്‍ സംഘജില്ലയില്‍ നിധി ശേഖരണത്തിന് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം കീഴ്ശാന്തി രതീഷ് തിരുമേനിയില്‍ നിന്നും തുകയേറ്റുവാങ്ങി ജില്ലാ സംഘചാലക് ആര്. ദിവാകരന് തുടക്കം കുറിച്ചു. പ്രചാര്‍പ്രമുഖ് ആര്.വേണു, ജില്ലാ സഹസേവാപ്രമുഖ് പി. പ്രസന്നന്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അനില്‍ എന്നിവര്‍ സംബന്ധിച്ചു.
കുലശേഖരപുരം പഞ്ചായത്തില്‍ മരങ്ങാട്ടുമുക്ക് 183 നമ്പര്‍ എസ്എന്‍ഡിപി ശാഖ പ്രസിഡന്റ് സജീവില്‍ നിന്നും ആര്‍എസ്എസ് ഗ്രാമജില്ലാസംഘ ചാലക് ആര്. മോഹനന് നിധി ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ ആര്യാ രാജു, രതീഷ്, ക്ഷേത്രം ശാന്തി ജയലാല്‍, ജോഷി എന്നിവര്‍ സംബന്ധിച്ചു.
വള്ളിക്കാവ് ശ്രീനാരായണ സേവസമിതി ട്രഷറര്‍ രാജസേനന്റെ കൈയില്‍ നിന്നും ബിജെപി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആര്. രാജേഷ് കാണിക്ക സ്വീകരിച്ചു. കെഎസ് പുരം ബിജെപി പഞ്ചായത്ത് സമിതി സെക്രട്ടറി ഹരീഷ്ലാല്‍, സംയോജകന്‍ ലാല്‍ വള്ളിക്കാവ്, തിരുമുറ്റത് ഷാജി, സുബാഷ് ജനാര്ദ്ദനന് എന്നിവര്‍ പങ്കെടുത്തു.
ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ നിധിശേഖരണം ആദിച്ചനല്ലൂര്‍ ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് ജി. മധുസൂദനില്‍ നിന്നും കൊട്ടിയം നഗര്‍ സംഘചാലക് കെ.രാജീവ് കുമാര്‍ സ്വീകരിച്ചു.
യോഗക്ഷേമസഭ അംഗം ആനന്ദന്നമ്പൂതിരി, വിജയനിര്‍മല, രഘുനാഥന്, സതീഷ്കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജു ശ്രീലാല്‍, മധുസൂദനന്‍പിള്ള, സുമംഗല, സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: