ആലപ്പുഴ: മൂന്നാംഘട്ട നവീകരണത്തിന്റെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് കുത്തിവെയ്പ്പ് മരുന്നുകള്‍ ലഭ്യമാക്കാനുള്ള കെഎസ്ഡിപിയിലെ പുതിയ പ്ലാന്റിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേയ്ക്ക്. മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുന്നതിനുള്ള ‘ആസപ്റ്റിക്ക് ബ്ലോ ഫില്‍ സീല്‍’ യന്ത്രം തിങ്കളാഴ്ച കെഎസ്ഡിപിയില്‍ എത്തും.
യന്ത്രം സ്ഥാപിച്ചതിനുശേഷമുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തീകരിച്ച് ഫെബ്രുവരി മാസം പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് ട്രയല്‍ ഉത്പാദനം ആരംഭിക്കാന്‍ സാധിക്കുമെന്ന് കെഎസ്ഡിപി ചെയര്മാന് സി. ബി ചന്ദ്രബാബു പറഞ്ഞു.
പ്ലാന്റില്‍ വര്‍ഷത്തില്‍ ഏകദേശം 3.5 കോടി ആംപ്യൂളുകള്‍, 1.30 കോടി വയല്‍സ്, 1.20 കോടി എല്‍വിപി മരുന്നുകള്‍, 88 ലക്ഷം തുള്ളിമരുന്നുകള്‍( ഒഫ്താല്‍മിക്) ഉല്‍പ്പാതിപ്പിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 2000 കുപ്പി മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ യന്ത്രം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കെഎസ്ഡിപിയുടെ മുന്നേറ്റത്തിന് കൂടുതല്‍ ശക്തിപകരും.
ആന്റിബയോട്ടിക് ഇന്ജക്ഷന് മരുന്നുകളും ഗ്ലൂക്കോസും നിര്‍മ്മിക്കാനുള്ള റൊമലാഗ് യന്ത്രമാണ് പ്ലാന്റില്‍ സ്ഥാപിക്കുന്നത്. മരുന്നുകളും ബോട്ടിലുകളും നിര്‍മിക്കുന്നതും മരുന്ന് നിറച്ച് ലേബല്‍ പതിക്കുന്നതും ഉള്‍പ്പടെ മുഴുവന്‍ പ്രവര്‍ത്തനവും യന്ത്രം നി
ര്‍വഹിക്കും.
എസ്വിപി മരുന്നുകള്‍ (സ്മോള്‍ വോളിയം പാരന്റരല്സ്) ദ്രാവക രൂപത്തിലുള്ള മരുന്നുകളാണിവ, ഇതില്‍ ആന്റി ബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, ആന്റി ഹൈപ്പെര്ടന്സീവ്, ആന്റിവയറല് എന്നിവയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ്.
ആംപ്യുളുകളുടെയും വയലുകളുടെയും രൂപത്തില്‍ ഉല്പ്പാതിപ്പിക്കുന്ന എസ്വിപിയുടെ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കാനണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ഡിപി ഡയറക്ടര്‍ എസ് ശ്യാമള പറഞ്ഞു.
ഡ്രിപ്പ് ഇടുന്നതിനായി ഏകദേശം 14 ഇനം മരുന്നുകളാണ് കെഎസ്ഡിപിയില്‍ ഈ പ്ലാന്റ് സജ്ജമാകുന്നതോടെ ഉത്പാദിപ്പിക്കാന്‍ പോകുന്നത്. കണ്ണിലും ചെവിയിലും ഒഴിക്കുന്ന തുള്ളിമരുന്നുകള്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റില്‍ തുടക്കത്തില്‍ 25 ഇനം ഒഫ്താല്‍മിക് മരുന്നുകളാകും ഉത്പാദിപ്പിക്കുക.
50 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന പുതിയ പ്ലാന്റിലേക്ക് 15 കോടി രൂപയോളം ചിലവഴിച്ചാണ് യന്ത്രം എത്തിച്ചിരിക്കുന്നത്. 27 കോടി സംസ്ഥാന സര്‍ക്കാരാണ് വകയിരുത്തിയിരിക്കുന്നത്. ബാക്കി തുക കെഎസ്ഡിപിയാണ് ചിലവഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: