Categories: Kottayam

അരൂര്‍ മുതല്‍ തുറവൂര്‍ വരെ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കും

Published by

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ തുണച്ചു, ഗതാഗത കുരുക്കിന് പരിഹാരമായി ദേശീയപാത 66ല്‍ അരൂര്‍ മുതല്‍ തുറവൂര്‍ വരെ പുതിയ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കും. 13 കിലോമീറ്ററാണു ദൂരം. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് തുറവൂര്‍-അരൂര്‍ എലിവേറ്റഡ് ഹൈവേ പരിഗണനയിലുണ്ടെന്നു വ്യക്തമാക്കിയത്. ദേശീയപാത ആറുവരിയാക്കുമ്പോഴായിരിക്കുമിത്.  

സ്ഥലമേറ്റെടുപ്പുമൂലം നിര്‍മാണങ്ങള്‍ വൈകുന്നതും വാഹനങ്ങളുടെ വര്‍ധനയും കണക്കിലെടുത്താണ് എലിവേറ്റഡ് ഹൈവേകള്‍ കൂടുതല്‍ നിര്‍മിക്കുന്നത്. ആലപ്പുഴ ബൈപ്പാസിലെ 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ കടപ്പുറത്തുകൂടിയുള്ള കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ്. ഇതിന്റെ ചുവടുപിടിച്ചാണു കൂടുതല്‍ ആകാശപാതകള്‍ക്ക് അനുമതിനല്‍കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്. തുറവൂര്‍ മുതല്‍ കഴക്കൂട്ടംവരെയുള്ള പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ചും ചെറു എലിവേറ്റഡ് ഹൈവേകളും വരുന്നുണ്ട

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by