അത് കേട്ട ശിവാജിയുടെ കോപം ഒന്നുകൂടി വര്‍ധിച്ചു. കോപാവേശം കൊണ്ട് അദ്ദേഹം ചോദിച്ചു? ഇതെന്തൊരു പെരുമാറ്റമാണ്, എന്റെ സൈനികര്‍ പലവട്ടം പരാജയപ്പെടുത്തിയ ആളിനേക്കാള്‍ താഴ്ന്ന സ്ഥാനമാണോ എന്റേത്? പാവം രാമസിംഹന് എന്തുത്തരം പറയും എന്നറിയാതെ ശാന്തനായിരിക്കൂ, താങ്കള്‍ ശാന്തനായിരിക്കൂ എന്ന് വീണ്ടും വീണ്ടും അപേക്ഷിച്ചു. പക്ഷേ അദ്ദേഹത്തിന്റെ നിവേദനം നിഷ്ഫലമായി.
ശിവാജി കൂടുതല്‍ കോപാവേശത്തോടെ തന്റെ പക്ഷം പറഞ്ഞു. ഇവിടെ വരുന്നതിനു മുന്‍പ് തന്നെ എന്റെ മകന് അയ്യായിരം സൈന്യത്തിന്റെ നായകനാണ്, എന്റെ സൈനികോദ്യോഗസ്ഥനായിരുന്ന നേതാജി പാല്ക്കര് അയ്യായിരം സൈന്യത്തിന്റെ നായകനാണ്. ഇവര്‍ക്കുള്ള സ്ഥാനം തന്നെയാണോ എന്റെതും? അദ്ദേഹത്തിന്റെ ഓരോ വാക്യത്തിലും സഭാ ഭയംകൊണ്ടും ആശ്ചര്യംകൊണ്ടും വിറക്കുന്നുണ്ടായിരുന്നു. ദില്ലി ബാദശാഹയുടെ സഭയില്‍ ഇതുപോലൊരു സംഭവം മുന്‍പുണ്ടായിട്ടില്ല. ഇനി എന്ത് സംഭവിക്കും? എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാന്‍ എല്ലാവരും കൗതുകത്തോടെ ബാദശാഹയേയും ശിവാജിയെയും മാറി മാറി നോക്കിക്കൊണ്ടിരിക്കയായിരുന്നു.
ശിവാജിയുടെ ശീഷ്കാരം ഔറംഗസേബ് കേട്ടു. ഒന്നും അറിയാത്ത ഭാവത്തില്‍ രാമസിംഹനെ വിളിച്ചു. ഔറംഗസേബ് ചോദിച്ചു! രാമസിംഹ! ശിവാജിയുടെ ശബ്ദം എന്തുകൊണ്ടാണ് ഉയര്‍ന്നതെന്നു ചോദിക്കൂ!!
ശിവാജി രാമസിംഹനെ നോക്കി, സഭയില്‍ എല്ലാവരും കേള്‍ക്കുമാറ് ഉച്ചസ്വരത്തില്‍ പറഞ്ഞു. താങ്കള്‍ക്കും താങ്കളുടെ പിതാവിനും ബാദശാഹയും ഉള്‍പ്പെടെ എല്ലാവര്ക്കും അറിയാവുന്നതാണ് ഞാനാരാണെന്ന്. എന്നിട്ടും എന്നെ ഇവിടെ മൂന്നാംകിട ശ്രേണിയില്‍ നിര്‍ത്തിയിരിക്കുന്നു. എന്നെ എന്തിനാണ് ഇവിടെ വിളിച്ചുവരുത്തിയത്?
രാമസിംഹന് അടുത്തുവന്നു ശിവാജിയെ സമാധാനിപ്പിക്കാന്‍ കൈനീട്ടി. പക്ഷേ രാജേ കൈ തട്ടി മാറ്റി. ബാദശാഹയ്ക്ക് പിന്തിരിഞ്ഞ് അവിടെ ഇരുന്നു എന്റെ മരണം സംഭവിച്ചാലും ഇനി ഞാന്‍ ബാദശാഹയുടെ മുഖം നോക്കില്ല. ആത്മഹത്യ ചെയ്യും, എന്നാലും അപമാനം സഹിക്കാന്‍ സാധ്യമല്ല. രാമസിംഹാ താങ്കളുടെ കഠാരതരൂ എന്നുപറഞ്ഞു.
കഠാര ശിവരാജേയുടെ കൈയില്‍ കിട്ടിയാല്‍ എന്ത് സംഭവിക്കും! ശിവാജി ആത്മഹത്യ ചെയ്യുമോ? ശസ്ത്ര പ്രയോഗത്തില്‍ നിപുണനായ അദ്ദേഹം ഔറംഗസേബിന്റെ കണ്ഠത്തില് പ്രയോഗിക്കുമോ? എന്തായാലും രാമസിംഹന് കഠാര കൊടുത്തില്ല. ആത്മഹത്യ ചെയ്യുമെന്ന ഭയംകൊണ്ട്.
രാമസിംഹന് ബാദശാഹയുടെ അടുത്തു ചെന്നു പറഞ്ഞു ശിവാജി അസ്വസ്ഥനാണ്. മുഗള്‍ ബാദശാഹയോട് വൈമുഖ്യം കാണിച്ച് പിന്തിരിഞ്ഞിരിക്കുന്ന ആദ്യത്തെ ആള്, മുഗള്രാജസഭയുടെ ചരിത്രത്തിലാദ്ധ്യമായ സംഭവമാണിത്. പെട്ടെന്ന് ബാദശാഹ മൂന്ന് നായകന്മാരെ വിളിച്ച് പുതിയ വസ്ത്രങ്ങല് കൊടുത്ത് ശിവാജിയുടെ അടുത്തേക്കയച്ചു. ആ വസ്ത്രം ധരിച്ചു വരാന്‍ സൂചനയും കൊടുത്തു.
അതുവരേക്കും ശിവാജിയുടെ യഥാര്‍ത്ഥ മുഖം അവിടെ പ്രകടിപ്പിച്ചു കഴിഞ്ഞിരുന്നു. ദാസ്യാഭിനയത്തിന്റെ മിഥ്യാ നാടകം അവസാനിപ്പിച്ച് ദില്ലി രാജസഭയില്‍നിന്ന് സമസ്ത ഹിന്ദു സമാജത്തിനേയും സ്വാഭിമാനത്തിന്റെ പാഠം പഠിപ്പിച്ചു. അതുകൊണ്ട് വസ്ത്രവുമായി വന്നവരോട് കോപത്തോടെ ‘ഞാന്‍ ബാദശാഹയുടെ ദാസനല്ല, എന്നെ കൊന്നാലും ശരി ഞാനതംഗീകരിക്കില്ല, എനിക്ക് ഈ വസ്ത്രം വേണ്ട’ എന്നു തീര്‍ത്തു പറഞ്ഞു. ആ മൂന്നു നായകന്മാരും ബാദശാഹയെ ശിവാജിയുടെ മറുപടി പറഞ്ഞുകേള്‍പ്പിച്ചു. അതുകേട്ട ബാദശാഹയുടെ കോപം പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അപ്പോഴേക്കും രാമസിംഹന് വന്നു ബാദശാഹയെ ധരിപ്പിച്ചു, ശിവാജി പര്‍വത പ്രദേശത്തുനിന്നു വന്നതല്ലെ അതുകൊണ്ട് രാജസഭയുടെ ശിഷ്ടാചാരങ്ങള്‍ ഒന്നും അറിയില്ല. ബാദശാഹ തെറ്റിദ്ധരിക്കരുത് എന്ന്.
ഔറംഗസേബ് മുഖത്ത് കോപം പ്രകടിപ്പിക്കാതെ തന്നെ രാമസിംഹനോട് പറഞ്ഞു, ശിവാജിയെ കൂട്ടിക്കൊണ്ടുപോയി രാജസഭയുടെ ശിഷ്ടാചാരങ്ങള്‍ നന്നായി പഠിപ്പിക്കൂ. അതിനുശേഷം അയാളുടെ അംഗീകാരത്തോടെ വീണ്ടും രാജസഭയില്‍ കൊണ്ടുവരിക.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: