മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. യാത്രാക്ലേശത്താല്‍ പലപ്പോഴും അസ്വാസ്ഥ്യമനുഭവപ്പെടും. മാതാപിതാക്കളുടെ ആഗ്രങ്ങള്‍ സഫലമാകും. ചര്‍ച്ചകളില്‍ വിജയിക്കും. സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വ്യവസ്ഥകള്‍ പാലിക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും. അശ്രദ്ധകൊണ്ടു വീഴ്ചയ്ക്ക് സാധ്യതയുണ്ട്. പുതിയ ഉദ്യോഗത്തിന് നിയമനം ലഭിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ആര്‍ഭാടങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തും. ജോലിയുമായി ബന്ധപ്പെട്ട് മാനസിക സംഘര്‍ഷം വര്‍ധിക്കും. ആശയവിനിമയത്തില്‍ അപാകങ്ങളുണ്ടാകാതെ സൂക്ഷിക്കണം. വിരോധികള്‍ വര്‍ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വന്നുചേരും. പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കും. കുടുംബജീവിതത്തില്‍ ആഹ്ലാദവും സമാധാനവും ഉണ്ടാകും. ഗൃഹനിര്‍മാണം തുടങ്ങിവയ്ക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആര്‍ജ്ജിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സഫലമാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
തൊഴില്‍ മേഖലകളില്‍ നേട്ടമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടാന്‍ അവസരമുണ്ടാകും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മാര്‍ഗ്ഗതടസങ്ങള്‍ നീക്കാന്‍ സുഹൃത്തിന്റെ സഹാം തേടും. പരരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറും. ദിനചര്യകളിലെ വ്യത്യാസത്താല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. സംസര്‍ഗഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിയുണ്ടാകും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. തൊഴില്‍ മേഖലകളില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ജീവിത പങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും. അസുഖങ്ങളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. യുക്തിസഹമായ സമീപനത്തില്‍ വിഷമഘട്ടങ്ങളെ അതിജീവിക്കും. ചര്‍ച്ചകളില്‍ വിജയിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ജോലിഭാരം വര്‍ധിക്കും. സന്താനങ്ങളുടെ അഭിവൃദ്ധിയില്‍ അഭിമാനവും ആശ്വാസവും തോന്നും. ഏറ്റെടുത്ത ദൗത്യം തൃപ്തിയോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഭക്ഷണക്രമീകരണത്തിലെ അപാകങ്ങളാല് അസ്വാസ്ഥ്യമനുഭവപ്പെടും. കൃഷിമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നീതിയുക്തമായ സമീപനം സര്‍വാദരങ്ങള്‍ക്കും വഴിയൊരുക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ആലോചനക്കുറവുമൂലം അബദ്ധങ്ങള്‍ക്കു സാധ്യതയുണ്ട്. പുനഃപരീക്ഷയില്‍ വിജയശതമാനം വര്‍ധിക്കും. ആത്മപ്രശംസ ഒഴിവാക്കണം. ഭരണസംവിധാനത്തില്‍ പുതിയ ആശയങ്ങള്‍ നടപ്പാക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: